Saturday, 9 November 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി; നബിദിന സന്ദേശ പതിപ്പ് പ്രകാശനം ചെയ്തു

മംഗലാപുരം: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ നടക്കുന്ന സഅദിയ്യ ഗാള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി പുറത്തിറക്കിയ പ്രവാചക സന്ദേശ പതിപ്പ് സ്വാഗത സംഘം ട്രഷറര്‍ യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജിക്ക് നല്‍കി ന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപും എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രകാശനം ചയ്തു. 

കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ
പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മുന്‍ മന്ത്രി യു ടി ഖാദര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
ഷാഫി സഅദി ബാംഗ്ലൂര്‍, അബ്ദുറശീദ് സൈനി, അഷ്രഫ് സഅദി മല്ലൂര്‍, റഹീം ഉച്ചില്‍, എസ് എം എ റഷീദ് ഹാജി, ഹാജി മുംതാസ് അലി, ഇസ്മാ
ഈല്‍ സഅദി കിന്യ തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: