പറഞ്ഞിട്ടും മനസ്സിലാകാത്ത യുവതികളെ ഭക്തര്‍ നോക്കിക്കോളും : കെ മുരളീധരന്‍


തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. വൈകിയാണെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായി. ഇനിയും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോളുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

സുപ്രിംകോടതി ഏഴംഗ വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത് തന്നെ പഴയ വിധിയില്‍ അവര്‍ തൃപ്തരല്ല എന്നതിന്റെ ഉദാഹരണമാണ്. വിധിയുടെ തലേദിവസം വരെയുള്ള വസ്ഥയെന്താണോ അതാണ് സര്‍ക്കാര്‍ നിലനിര്‍ത്തേണ്ടത്. മറ്റുകാര്യങ്ങള്‍ ഏഴംഗ ബെഞ്ചിന്റെ വിധി വന്നശേഷം ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്.

ശബരിമലയിലെത്തുന്ന യുവതികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. പറഞ്ഞിട്ടും മനസ്സിലാകാത്തവര്‍ക്ക് അതിന്റെ റിയാക്ഷന്‍ ഭക്തജനങ്ങളുടെ കൂട്ടത്തില്‍ നിന്നും ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു. എല്ലാവരോടും പറയാനുള്ളത്, ശബരിമലയില്‍ ശാന്തമായ അന്തരീക്ഷമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭക്തരും ശബരിമലയില്‍ പ്രശ്നമുണ്ടാക്കില്ല. ഏത് പാര്‍ട്ടിയാണെങ്കിലും, ഏത് മതവിശ്വാസിയാണെങ്കിലും എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍