Thursday, 28 November 2019

പാമ്പു കടിയേറ്റാണ് ഷഹല മരിച്ചത് എന്നതിന് എന്താണ് തെളിവ്? അധ്യാപകന്‍ ഹൈക്കോടതിയില്‍


കൊച്ചി: ഷഹല ഷെറിന് പാമ്പു കടിയേറ്റുവെന്നു പറയുന്നതു സംശയം മാത്രമാണെന്ന് ആരോപണ വിധേയനായ അധ്യാപകന്‍ സിവി ഷജില്‍. പാമ്പു കടിയേറ്റുവെന്നത് തെളിയിക്കാന്‍ പോസ്റ്റുമോര്‍ട്ടം ചെയ്തിട്ടില്ലെന്നും ഷജില്‍ ആരോപിക്കുന്നു. പ്രതി ചേര്‍ക്കപ്പെട്ട ഷജില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോപണങ്ങള്‍. 

കുട്ടിക്ക് പാമ്പു കടിയേറ്റുവെന്ന് പറഞ്ഞപ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളോട് ക്ലാസില്‍ പോയി ഇരിക്കാന്‍ പറഞ്ഞത് ഷഹലയ്ക്ക് ശുദ്ധ വായു കിട്ടട്ടെ എന്നു കരുതി മാത്രമാണെന്ന് ഹര്‍ജിയില്‍ ഇയാള്‍ പറയുന്നു. അതേ സമയത്ത് തന്നെ ഷണ്‍മുഖന്‍ എന്ന അധ്യാപകന്‍ തന്റെ കാറില്‍ കുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചു. കാറിന്റെ താക്കോല്‍ എടുക്കാന്‍ ഷണ്‍മുഖന്‍ സ്റ്റാഫ് റൂമിലേക്ക് വന്ന സമയത്ത് തന്നെ ഷഹലയുടെ പിതാവ് എത്തി കുട്ടിയെ ഓട്ടോറിക്ഷയില്‍ അസംപ്ഷന്‍ ആശുപത്രിയിലെത്തിച്ചച്ചു. അവിടെ നിന്ന് പിന്നീട് തിരിച്ച് താലൂക്ക് ആശുപത്രിയിലേക്ക് തന്നെ കുട്ടിയെ എത്തിക്കുകയായിരുന്നുവെന്നും ഷജില്‍ ?ഹര്‍ജിയില്‍ പറഞ്ഞു. 

കുട്ടിയുടെ രക്തത്തില്‍ പാമ്പിന്‍ വിഷത്തിന്റെ അംശങ്ങള്‍ ഇല്ല എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഷജില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. 

വയനാട് സുല്‍ത്താന്‍ ബത്തേരി ?ഗവ. സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായ ഷ?ഹലയ്ക്ക് ക്ലാസ് മുറിയില്‍ വച്ച് ഇക്കഴിഞ്ഞ 20നാണ് പാമ്പു കടിയേറ്റത്. കുട്ടിയെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കുന്നതില്‍ ഷജിലടക്കമുള്ള അധ്യാപകര്‍ അനാസ്ഥ കാണിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഷജില്‍, പ്രധാന അധ്യാപകന്‍ കെകെ മോഹനന്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ എകെ കരുണാകരന്‍ എന്നിവരാണ് പ്രതി ചേര്‍ക്കപ്പെട്ടത്. മൂവരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. മോഹനനും ഷജിലും ഹൈക്കോടതിയിലും കരുണാകരന്‍ ജില്ലാ സെഷന്‍സ് കോടതിയിലുമാണ് അപേക്ഷ സമര്‍പ്പിച്ചത്. 

സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴി വച്ചത്. ഷഹലയുടെ സഹ പാഠികളും സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും ഒന്നടങ്കം പ്രതിഷേധവുമായി രം?ഗത്തെത്തി ഷജിലടക്കമുള്ളവര്‍ക്കെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്.


SHARE THIS

Author:

0 التعليقات: