Saturday, 2 November 2019

സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു

മലപ്പുറം: എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയും വിസ്ഡം എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് ചെയറും ചേര്‍ന്ന് മലപ്പുറം കരുവാരക്കുണ്ടില്‍ സീറത്തുന്നബി അക്കാദമിക്  കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. 

സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ ബസ്വീര്‍ സഖാഫി, ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി, ഫൈസല്‍ അഹ്സനി ഉളിയില്‍ എന്നിവര്‍  വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. 

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സി കെ റാശിദ് ബുഖാരി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ അമ്പതിലധികം പ്രബന്ധങ്ങള്‍  അവതരിപ്പിച്ചു. തിരുനബി വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്ന വിഷയത്തിലാണ് അക്കാദമിക് കോണ്‍ഫറന്‍സ് നടന്നത്.

എന്‍ എം സാദിഖ് സഖാഫി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, സിബ്ഗത്തുല്ല സഖാഫി എന്നിവര്‍ അക്കാദമിക് കോണ്‍ഫറന്‍സ് നിയന്ത്രിച്ചു. സമാപന സംഗമം മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. രാത്രി നടന്ന  പൊതു സമ്മേളനം അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍                    ഉദ്ഘാടനം ചെയ്തു. ഡോ: മുഹമ്മദ് ഫാറൂഖ് നഈമി  പ്രഭാഷണം നടത്തി.


SHARE THIS

Author:

0 التعليقات: