Friday, 8 November 2019

കൊടി ഉയര്‍ന്നു; ശാന്തിപ്പള്ളത്ത് മീലാദ് സമ്മേളനത്തിന് തുടക്കമായി

കുമ്പള: മുഹിമ്മാത്തിന്റെ കീഴില്‍ കുമ്പള ശാന്തിപ്പള്ളയിലുള്ള തഖ് വ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ മീലാദ് സമ്മേളനത്തിന് തുടക്കമായി.

കുട്ടികളുടെ കലാപരിപാടികള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.

മഹല്ല് പ്രസിഡന്റ് അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സിദ്ധീഖ് സഖാഫി മടിക്കൈ, സലാം സഅദി കോട്ടക്കുന്ന്, റൗഫ് ഹിമമി സഖാഫി കൃഷ്ണാപുരം, കലന്തര്‍ അലി ഹിമമി സഖാഫി, അബ്ദുല്‍ റഹ്മാന്‍ കണ്ണൂര്‍, അബൂബക്കര്‍ ശാന്തിപ്പള്ളം, മുനീര്‍ ചേടിമൂല, മൊയ്തീന്‍ കുണ്ടങ്കറടുക്ക, ഇര്‍ഷാദ് ചേടിമൂല, നൗഫല്‍ ചേടിമുല, ജൂനൈദ് കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE THIS

Author:

0 التعليقات: