ഷാര്‍ജ: അബ്ദുറഹ്മാന് ബിന്‍ ഔഫ് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന് കീഴില്‍ ദേശീയ ദിനാഘോഷവും റാലിയും സംഘടിപ്പിക്കുന്നു. നവംബര്‍ 30നും ഡിസംബര്‍ 2നും നടക്കുന്ന വ്യത്യസ്ത പരിപാടികളോടെയാണ് ഈ വര്‍ഷത്തെ ദേശീയദിനാഘോഷങ്ങള്‍ നടക്കുന്നത്.
ശനിയാഴ്ച രാവിലെ മദ്റസാ ഓഡിറ്റോറിയത്തില്‍ പതാക ഉയര്‍ത്തല്‍, രക്തസാക്ഷികള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന, ഉദ്ഘാടന സെഷന്, സഹിഷ്ണുതാ വര്‍ഷത്തിന്റെ ഭാഗമായി പ്രതിജ്ഞയില്‍ ഒപ്പ് വെയ്ക്കല്‍, ശാഫി സഖാഫി മുണ്ടമ്പ്രയുടെ പ്രഭാഷണം, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും.
ഡിസംബര്‍ 2 (തിങ്കള്‍)രാവിലെ 7.30ന് മൈസലൂണില്‍ സംഘടിപ്പിക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് ദേശീയ ദിനാഘോഷങ്ങള്‍ സമാപിക്കുക. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും അണിനിരക്കുന്ന റാലിയ്ക്ക് ഔദ്യോഗിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. റാലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ദേശീയ ദിനാഘോഷം വിജയിപ്പിക്കാന്‍ ഐ സി എഫ്, ആര് എസ് സി കമ്മറ്റികള്‍, മദ്റസാ മാനേജ്മന്റ്, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതികള്‍ പ്രവര്‍ത്തിക്കുന്നു.
വിവരങ്ങള്‍ക്ക് : 065637373, 0552434259,0551693113
0 التعليقات: