Wednesday, 6 November 2019

ഷാര്‍ജ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ്; ബ്ലാസ്റ്റേഴ്സ് എഫ് സി ചാമ്പ്യന്മാര്‍

ഷാര്‍ജ: ഷാര്‍ജയിലെ കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് ഷാര്‍ജ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സ് എഫ് സി ചാമ്പ്യന്മാരായി. ഷാര്‍ജയിലെ മുന്‍തസ പാര്‍ക്കില്‍ നടന്ന ടൂര്‍ണ്ണമെന്റിന്റെ ആവേശകരമായ ഫൈനലില്‍ സലാം പോത്താങ്കണ്ടം മാനേജരായ എമിറേറ്റ്‌സ് എഫ് സി യെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചാണ് റൗഫ് പോത്താങ്കണ്ടം മാനേജരായ ബ്ലാസ്റ്റേഴ്സ് എഫ് സി ചാമ്പ്യന്മാരായത്. 

ടൂര്‍ണമെന്റിലെ മികച്ച താരമായി മുര്‍തളനെയും മികച്ച സ്ട്രൈക്കറായി നൗഫലിനെയും മികച്ച പ്രധിരോധ താരമായി ഗഫൂര്‍ജി യെയും മികച്ച ഗോള്‍ കീപ്പറായി മുഹ്സിനെയും തിരഞ്ഞെടുത്തു. 

സമ്മാനദാന ചടങ്ങില്‍ പ്രീമിയര്‍ ലീഗ് കോര്‍ഡിനേറ്റര്‍ സലാം, നൗഷാദ് ചെറുവത്തൂര്‍, ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് യുഎഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി എ ടി അബ്ദുല്‍ ഖാദര്‍, യുണൈറ്റഡ് എഫ് സി മാനേജറും എ.സി.സി.ഷാര്‍ജാ ഹീറോസ് കോച്ചുമായ റഫീഖ് എ ടി, ഫാല്‍ക്കണ്‍ എഫ് സി മാനേജര്‍ റാഷിദ്, ആലൂര്‍ കള്‍ച്ചറല്‍ ക്ലബ് യുഎഇ താരം താജു ആലൂര്‍ എന്നിവര്‍ വിജയികള്‍കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.


SHARE THIS

Author:

0 التعليقات: