Friday, 1 November 2019

സിറാജിന് ആവേശോജ്വല വരവേല്‍പ്പോടെ കുമ്പഡാജെ സര്‍ക്കിള്‍

കുമ്പഡാജെ: സുന്നി പ്രസ്ഥാനത്തിന്റെ മുഖപത്രമായ സിറാജിന് കുമ്പഡാജെ സര്‍ക്കിളില്‍ ആവേശോജ്വല വരവേല്‍പ്പ്. പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കാരുണ്യ സേവനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായ കുമ്പഡാജെ സര്‍ക്കിളില്‍ സിറാജ് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 
വിതരണത്തിന്റെ ആദ്യഘട്ടമായ നവംബര്‍ ഒന്നിനു തന്നെ നൂറോളം സിറാജാണ് സര്‍ക്കിളില്‍ എത്തിയത്. 

നേരത്തെ നിശ്ചയിച്ചതുപ്രകാരം നവംബര്‍ ഒന്നിനു തന്നെ പത്രം വീടുകളിലെത്തിയത് നേതാക്കളും പ്രവര്‍ത്തകരും ആനന്ദത്തിലാണ്. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സിറാജ് പത്രത്തിന് സര്‍ക്കിളില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയെടുത്തത്. 
കുമ്പഡാജെ ഫഖീര്‍ അലി വലിയുല്ലാഹിയുടെ മഖാം സിയാറത്തിന് കേരള മുസ്ലിം ജമാഅത്ത് ബദിയഡുക്ക സോണ്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി കുമ്പഡാജെ നേതൃത്വം നല്‍കി. 


സിറാജ് സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സന്ദേശം കൈമാറി. 
എസ് മഹമൂദ് മുസ്ലിയാര്‍ സാലുഗോളി, സിദ്ദീഖ് ഹനീഫി അന്നടുക്ക, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, മുഹ് യദ്ദീന്‍ അഹ്‌സനി തുപ്പക്കല്‍, ഹുസൈന്‍ സഖാഫി തുപ്പക്കല്‍, ഇബ്‌റാഹിം മുസ്ലിയാര്‍ പുത്രോടി, അബ്ദുര്‍റഹ്മാന്‍ ദര്‍ക്കാസ്, നാസര്‍ സഖാഫി ബെളിഞ്ച, മൊയ്തു മൗലവി പാലക്കാര്‍, അബ്ദുല്ല മൗലവി ബളന്തൂര്‍, അബൂബക്കര്‍ ഐഡിയല്‍, അബ്ദുല്ലത്വീഫ് ഗോളിക്കട്ട, സത്താര്‍ കുമ്പഡാജെ
തുടങ്ങിയവര്‍ സംബന്ധിച്ചു.



സര്‍ക്കിളിലെ പതിനൊന്ന് യൂനിറ്റുകളില്‍ വിതരണോദ്ഘാടനച്ചടങ്ങും നടന്നു. 


SHARE THIS

Author:

0 التعليقات: