Friday, 29 November 2019

എസ് ജെ എം ദേളി റെയ്ഞ്ച് മദ്‌റസ കലാത്സവം ഞായറാഴ്ച

ദേളി: എസ് ജെ എം ദേളി റെയ്ഞ്ച് മദ്‌റസ കലാത്സവം ഡിസംബര്‍ 1 ഞായറാഴ്ച ചട്ടഞ്ചാല്‍ 55ാം മൈലില്‍ നടക്കും. 40 മത്സര ഇനങ്ങളില്‍ 400 പ്രതിഭകള്‍ 4 വേദികളിലായി മാറ്റുരക്കും. 

ഞായറാഴ്ച രാവിലെ സ്വഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി കൊവ്വല്‍ പതാക ഉയര്‍ത്തും. അബ്ദുല്‍ ഖാദിര്‍ ഫൈസി പ്രാര്‍ത്ഥന നടത്തും. എസ് ജെ എം ദേളി റെയ്ഞ്ച് പ്രസിഡന്റ് ഇബ്രാഹിം സഅദി മുഗുവിന്റെ അധ്യക്ഷതയില്‍ മേല്‍പറമ്പ് എസ് ഐ പ്രമോദ് പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനവാസ് പാദുര്‍ മുഖ്യാതിഥിയായിരിക്കും. 

അബ്ദുല്‍ ഖാദിര്‍ അമാനി സ്വാഗതവും താജുദ്ധീന്‍ നന്ദിയും പറയും. 

വൈകിട്ട് നടക്കുന്ന സമാപന സെഷനില്‍ ഹാഫിള് മുഹമ്മദ് ഇദ് രീസു ശാഫി സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് സാലി അല്‍ ബുഖാരി മലപ്പുറം ഉദ്ഘാടനം ചെയ്യും. മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍ മുഖ്യാതിഥിയായിരിക്കും. അബ്ദുല്‍ റഊഫ് ഹാജി, ഖാരിഅ് അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ അരീക്കോട് സമ്മാന ദാനം നടത്തും. ജമാലുദ്ധീന്‍ സഖാഫി ആശംസ പ്രസംഗം നടത്തും. മുഹമ്മദ് അമാനി സ്വാഗതവും ഇല്യാസ് സഖാഫി അല്‍ഫലാഹി നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: