Friday, 29 November 2019

എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഹയര്‍സെക്കണ്ടറി സമ്മേളനം ജനുവരിയില്‍; സ്വാഗതസംഘം നിലവില്‍ വന്നു

കാസര്‍കോട്: നടപ്പു രീതികളല്ല നേരിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ 2020 ജനുവരിയില്‍  എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഹയര്‍ സെക്കണ്ടറി സമ്മേളനം നടക്കും. വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം നിലവില്‍ വന്നു.

ഉപദേശക സമിതി: സയ്യിദ് കരീം അല്‍ ഹാദി നൂറാബാദ്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദു റസ്സാഖ് സഖാഫി കോട്ടക്കുന്ന്,ചെയര്‍മാന്‍ : ഇത്തിഹാദ് മുഹമ്മദ് ഹാജി കണ്‍വീനര്‍: ബാദുഷ ഹാദി ഫിനാന്‍സ് സെക്രട്ടറി: മുഹമ്മദ് മായിപ്പാടി,വൈസ് ചെയര്‍മാന്‍മാര്‍: മന്‍സൂര്‍ മൗലവി, അബ്ദുല്‍ കാദര്‍ നെല്ലിക്കുന്ന്, ജോയിന്റ് കണ്‍വീനര്‍മാര്‍: സാബിത്ത് ബദിയഡുക്ക, ഫാസില്‍ ബള്ളൂര്‍ പ്രചരണം, ഫുഡ്, ലൈറ്റ് & സൗണ്ട്‌സ്, വളന്റിയേഴ്‌സ് എന്നീ സബ് - കമ്മിറ്റികളും നിലവില്‍ വന്നു.

ആലോചന യോഗം ശക്കീര്‍ എം ടി പിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. ശാഫി ബിന്‍ ശാദുലി സ്വാഗതം പറഞ്ഞു.  


SHARE THIS

Author:

0 التعليقات: