Wednesday, 27 November 2019

എസ് എസ് എഫ് കട്ടത്തടുക്ക യൂണിറ്റ് ഗൃഹ മൗലീദ് സദസ്സ് സമാപിച്ചു

കട്ടത്തടുക്ക: എസ് എസ് എഫ് കട്ടത്തടുക്ക യൂണിറ്റ്  ഗൃഹ മൗലീദ് സദസ്സ് സമാപിച്ചു. ഒരു മാസം നീണ്ടു നിന്ന മൗലീദ് സദസ്സിന്റെ ഉദ്ഘാടനം റബീഉല്‍ അവ്വല്‍ ഒന്നിന് മര്‍ഹൂം റഫീഖ് സഅദിയുടെ വീട്ടില്‍ മുഹിമ്മാത്ത് മഹല്ല് ഖത്തീബ് അബ്ബാസ് സഖാഫി കാവുംപുറത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. 

പിന്നീട് ഓരോ ദിവസവും വിവിധ വീടുകളിലായി മൗലീദ് സദസ്സ് നടന്നു. ചൊവ്വാഴ്ചയോട് കൂടി സമാപിച്ചു. 

സമാപന സംഗമത്തിന് മുഹിമ്മാത്ത് മുദരിസ് അബ്ദുല്‍ ഗഫൂര്‍ ബാഖവി നേതൃത്വം നല്‍കി.
മന്‍ഷാദ് അഹ്‌സനി, മഹ്മൂദ് തൈര,ബി പി അബൂബക്കര്‍,റസാഖ് മാസ്റ്റര്‍,ഹാരിസ്,മന്‍സൂര്‍ ഖത്തര്‍,സാദിഖ്, മിദ്ലാജ്, ഷഫീഖ്, നസീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: