Friday, 29 November 2019

കലോത്സവത്തില്‍ കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം


കാഞ്ഞങ്ങാട് : സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ വേദികളില്‍ മത്സരച്ചൂട് മുറുകുന്നു. കോഴിക്കോടും കണ്ണൂരും തമ്മിലുള്ള ശക്തമായ പോരാട്ടമാണ് പോയിന്റുപട്ടികയില്‍ വ്യക്തമാകുന്നത്. 77 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 307 പോയിന്റുമായി കോഴിക്കോട് ഒന്നാം സ്ഥാനത്താണ്. 301 പോയിന്റുമായി കണ്ണൂര്‍ തൊട്ടുപിന്നിലുണ്ട്. 297 പോയിന്റുമായി മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.

സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 64 പോയിന്റുമായി മുന്നിലാണ്. ഇടുക്കി ജില്ലയിലെ കുമരമംഗലം എം കെ എന്‍ എം എച്ച് എസ് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തും പത്തനംതിട്ട കിടങ്ങന്നൂര്‍ വിജിവിഎച്ച് എസ് എസ് 38 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.

ഹൈസ്‌കൂള്‍ വിഭാഗം ഒപ്പനയാണ് ഇന്ന് ഒന്നാം വേദിയിലെ പ്രധാന ഇനം. എച്ച് എസ് ഭരതനാട്യത്തിന് ശേഷമാണ് ഒപ്പന വേദിയില്‍ അരങ്ങേറുക. വേദി നാലില്‍ ദഫ് മുട്ട്, വട്ടപ്പാട്ട്, വേദി അഞ്ചില്‍ മിമിക്രി, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളും ഇന്ന് വേദികളിലുണ്ട്.


SHARE THIS

Author:

0 التعليقات: