Monday, 25 November 2019

അബൂദാബിയില്‍ നബിദിനാഘോഷവും കാസര്‍കോട്ടെ സംഗമവും


അബൂദാബി: നബിദിനത്തിനോടനുബന്ധിച്ചു കാസറഗോഡ് ജില്ലാ എസ് വൈ എസ് അബൂദാബിയില്‍ സംഘടിപ്പിച്ച 'നൂറുന്‍ അലാ നൂറുന്‍'  വിവിധ പരിപാടികളോടെ ആഘോഷിച്ചു. അബൂദാബിയുടെ വിവിധ ഭാഗങ്ങളിലുള്ള കാസറഗഗോഡ് കാര്‍ അബുദാബി മദിനാ സായിദിലുള്ള ലുലു പാര്‍ട്ടി ഹാളില്‍ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു.


കുട്ടികളുടെ കലാപരിപാടികള്‍, ദഫ് മുട്ട്, മൗലിദ്  പാരായണം, ബുര്‍ദ പാരായണം, നബിദിന പ്രഭാഷണം, ഭക്ഷണ വിതരണം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു.  

ബഷീര്‍ ഫൈസി വെണ്ണക്കോട് മുഹമ്മദ് നബി (സ)യുടെ   മാനുഷിക കല്പനകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.


ഹമീദ് പരപ്പ, മുഹമ്മദ് സഅദി കാഞ്ഞങ്ങാട്, മുനീര്‍ പൂച്ചക്കാട്, സമീര്‍ ചിത്താരി തുടങ്ങിയവര്‍ പ്രസംഗിച്ചു.പരിപാടിയില്‍ ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോലിനെ ആദരിച്ചു.



SHARE THIS

Author:

0 التعليقات: