Thursday, 7 November 2019

ജില്ലയിലെ നൂറോളം സ്‌കൂളുകള്‍ കണ്ണിയായി; ലഹരി വിപത്തിനെതിരെ എസ് വൈ എസ് ടീം ഒലീവ് ഷേക്ക്ഹാന്റ് ശ്രദ്ധേയമായി


കാസര്‍കോട്: വിദ്യാലയ പരിസരങ്ങളിലെ ലഹരി വിപത്തിനെതിരെ  ജില്ലാ എസ് വൈ എസ് ടീം ഒലീവ് നടത്തിയ  ഷേക്ക് ഹാന്റ് ശ്രദ്ധേയമായി. വിദ്യര്‍ത്ഥികളിലും രക്ഷിതാക്കളിലും ബോധവത്കരണം ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ ഒരേസമയം  ജില്ലയിലെ നൂറോളം സ്‌കൂളുകള്‍ കണ്ണിയായി.  

യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ റാലി കര്‍മപദ്ധതി ഭാഗമായി നടന്ന ഷേക്ക് ഹാന്റ് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്ന ലഹരിക്കെതിരെ പ്രതിരോധ മതിലായി. സ്‌കൂള്‍, കോളേജുകളില്‍ ലഘുലേഖ വിതരണം ചെയ്തതിനു പുറമെ അധ്യാപകരുമായും പി ടി എയുമായും വ്യാപാര സ്ഥാപന മേധാവികളുമായും എസ് വൈ എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി തുടര്‍ ബോധവ്ത്കരണത്തിന് പദ്ധതിയാവിഷ്‌കരിച്ചു. .  

തൃക്കരിപ്പൂര്‍ പടന്ന സ്‌കൂളില്‍ എസ് വൈ എസ് സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ദു റഹ്മാന്‍ മദനി പടന്ന നേതൃത്വം നല്‍കി. കുമ്പള സോണില്‍ അംഗടിമുഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അസംബ്ലിയില്‍ ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ലഘു ലേഖ വിതരണത്തിനും ജനസമ്പര്‍ക്കത്തിനും അബ്ദു റഹ്മാന്‍ സഖാഫി അമ്പേരി, സഈദ് പെര്‍ളാടം നേതൃത്വം നല്‍കി.

മൊഗ്രാല്‍  ജി വി എച്ച് എസില്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം മസ്റ്റര്‍ ദര്‍ബാര്‍കട്ട ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി കുട്യാലം, മുഹമ്മദ് മൊഗ്രാല്‍ സംബന്ധിച്ചു.  

കാസര്‍കോട് തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ സോണ്‍ നേതാക്കളായ നാസിര്‍ സഖാഫി, സലീം കോപ്പ, ഖാദിര്‍ നെല്ലിക്കുന്ന്, ഇബ്രാഹീം നെല്ലിക്കുന്ന് നേതൃത്വം നല്‍കി. മൊഗ്രാല്‍ പുത്തൂര്‍ ജി എച്ച് എസില്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സിറാജ് കോട്ടക്കുന്ന്, ശഫീഖ് സഅദി കോട്ടക്കുന്ന് നേതൃത്വം നല്‍കി.   

ബദിയടുക്ക നവജീവന്‍ പരിസരത്ത് എസ് വൈ എസ് എ കെ കന്യാന സഖാഫി കബീര്‍ ഹിമമി ഗോളിടുക്കയും നേതൃത്വം നല്‍കി.

മഞ്ചേശ്വരത്ത് മുഹമ്മദ് സഖാഫി തോക്കെ, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ നേതൃത്വം നല്‍കി. ഉപ്പള സോണില്‍ ചേവാര്‍ സര്‍ക്കിള്‍  നേതൃത്വത്തില്‍ ജി വി എച്ച് എസ് ഹേരൂരില്‍ നടന്നു. മജീദ് സഅദി സുബ്ബയ്യകട്ട നേതൃത്വം നല്‍കി. ബേക്കൂര്‍ സകൂളില്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്ററി പ്രദര്‍ശനം നടന്നു.

മുള്ളേരിയയില്‍ അഡൂര്‍ സ്‌കൂളില്‍ പി എസ് മുഹമ്മദ് കുഞ്ഞി  റസാഖ് സഖാഫി പള്ളങ്കോട് തുടങ്ങിയവരും നേതൃത്വം നല്‍കി. .

ജില്ലയിലെ 44 സര്‍ക്കിള്‍ കേന്ദ്രീകരിച്ച് വിവിധ സ്‌കൂള്‍ പരിസരങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ പ്രചാരണം നടക്കുന്നത്. വെള്ളിയാഴ്ചയും വിവിധ സ്‌കൂളുകളില്‍ പ്രചാരണം നടക്കും. ഈ മാസം 20നകം ജില്ലയിലെ എല്ലാ സ്‌കൂളിലും സന്ദേശമെത്തിക്കും.


SHARE THIS

Author:

0 التعليقات: