Friday, 29 November 2019

ഗോള്‍ഡന്‍ ജൂബിലി ആവേശമുയര്‍ത്താന്‍ എസ് വൈ എസ് സഅദിയ്യ റോഡ് ഷോ ചൊവ്വാഴ്ച തുടങ്ങും; നാലിന് സമാപിക്കും

കാസര്‍കോട്: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രചാരണങ്ങള്‍ക്ക് ആവേശം പകരാന്‍ ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ നയിക്കുന്ന സഅദിയ്യ റോഡ് ഷോ ഡിസംബര്‍ മൂന്നിന് ആരംഭിക്കും.

ജില്ലയിലെ പ്രധാനപ്പെട്ട 14 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം നാലിന് വൈകിട്ട് മഞ്ചേശ്വരം മജീര്‍പള്ളയില്‍ സമാപിക്കും.

മൂന്നിന് രാവിലെ 9.30ന് ദേളി സഅദാബാദില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. നൂറുല്‍ ഉലമ എം എ ഉസ്താദ് മഖ്ബറയില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. 

യാത്രയുടെ ഉപനായകന്മാരായി സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ സഅദി കണ്ണവം, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ എന്നിവരെ തിരഞ്ഞെടുത്തു.
മൂന്നിന് രാവിലെ 10 മണിക്ക് കാസര്‍കോട് ടൗണില്‍ റോഡ് ഷോക്ക് പ്രഥമ സ്വീകരണം നല്‍കും. 11ന് ചട്ടഞ്ചാല്‍, 12 മണി -ബേക്കല്‍, 2.30 - കാഞ്ഞങ്ങാട്, 3.30-നീലേശ്വരം, 4.30 - ചെറുവത്തൂര്‍, 5.30- തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.

ബുധനാഴ്ച രാവിലെ 10ന് ബോവിക്കാനം, 11ന് - ബദിയഡുക്ക, 12- സീതാംഗോളി, 1.00- പുത്തിഗെ മുഹിമ്മാത്ത് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
ഉച്ചക്കു രണ്ടുമണിക്ക് കുമ്പള, 3.00- ബന്തിയോട്, 3.30 - ഉപ്പള, 4.00- ഹൊസങ്കടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 4.30ന് മജീര്‍പള്ളയില്‍ സമാപിക്കും.

ഓരോ കേന്ദ്രങ്ങളിലും പ്രമുഖര്‍ സന്ദേശപ്രഭാഷണം നടത്തും. പ്രഭാഷകരായി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, റഫീഖ്  സഅദി ദേലംപാടി, പാത്തൂര്‍ മുഹമ്മദ് സഖാഫി, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട എന്നിവരെ തിരഞ്ഞെടുത്തു.

44 സര്‍ക്കിള്‍ ടീം ഒലീവ് ചീഫുമാരും 9 സോണ്‍ കമാണ്ടര്‍മാരും സ്ഥിരാംഗങ്ങായി പ്രത്യേക യൂണിഫോമില്‍ അണിനിരക്കും. അതാത് കേന്ദ്രങ്ങളില്‍ സോണ്‍ പരിധിയിലെ മുഴുവന്‍ യൂനിറ്റിലെയും ടീം ഒലീവ് അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും.

മൂസ സഖാഫി ഡയറക്ടറും ബായാര്‍ സിദ്ദീഖ് സഖാഫി കോര്‍ഡിനേറ്ററും ശാഫി സഅദി കണ്‍വീനറുമാണ്.


SHARE THIS

Author:

0 التعليقات: