Wednesday, 6 November 2019

ലഹരി വിരുദ്ധ പ്രചാരണത്തിന് എസ് വൈ എസ് ടീം ഒലീവ്, വ്യാഴാഴ്ച 100 കേന്ദ്രങ്ങളില്‍ ഷേക്ക്ഹാന്റ്

കാസര്‍കോട്: വിദ്യാലയ പരിസരങ്ങളിലെ ലഹരി വിപത്തിനെതിരെ വിദ്യര്‍ത്ഥികളിലും രക്ഷിതാക്കള്‍ക്കിടയിലും  ബോധവത്കരണം ലക്ഷ്യം വെച്ച് ജില്ലാ എസ് വൈ എസ് ടീം ഒലീവ് നടത്തുന്ന ഷേക്ക് ഹാന്റ് വ്യാഴാഴ്ച ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ നടക്കും.

യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തില്‍ കാസര്‍കോട് നടക്കുന്ന എസ് വൈ എസ് ജില്ലാ റാലി കര്‍മപദ്ധതി ഭാഗമായി നടക്കുന്ന ഷേക്ക് ഹാന്റ് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്ന ലഹരിക്കെതിരെ പ്രതിരോധമായി മാറും. സ്‌കൂള്‍, കോളേജുകളില്‍ ലഘുലേഖ വിതരണം ചെയ്യും. അധ്യാപകരുമായും പി ടി എയുമായും വ്യാപാര സ്ഥാപന മേധാവികളുമായും  കൂടിക്കാഴ്ച നടത്തി തുടര്‍ ബോധവ്ത്കരണം ശക്തമാക്കും.  

ജില്ലയിലെ 44 സര്‍ക്കിള്‍ കേന്ദ്രീകരിച്ച് വിവിധ സ്‌കൂള്‍ പരിസരങ്ങളിലാണ് ഒന്നാം ഘട്ടത്തില്‍ പ്രചാരണം നടക്കുന്നത്. ഈ മാസം 25നകം എല്ലാ സ്‌കൂള്‍ പരിസരങ്ങളിലും സന്ദേശമെത്തിക്കും.

ബദിയടുക്കയില്‍ എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്‍കും. എ കെ കന്യാന സഖാഫി, ഇഖബാല്‍ സംബന്ധിക്കും.  മഞ്ചേശ്വരത്ത് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി, മുഹമ്മദ് സഖാഫി തോക്കെ, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ നേതൃത്വം നല്‍കും. ഉപ്പളയില്‍ എന്‍ പി മുഹമ്മദ് സഖാഫി  പാത്തൂര്‍, ശാഫി സഅദി ഷിറിയ, യൂസുഫ് സഖാഫി കനിയാല, റഹീം സഖാഫി ചിപ്പാര്‍ നേതൃത്വം നല്‍കും.

ഉച്ചക്ക് 12ന് കുമ്പള ജി എച്ച് എസിനു സമീപം നടക്കുന്ന ജില്ലാതല ഉദ്ഘാടനം പരിപാടിയില്‍  എസ് വൈ എസ് ജില്ലാ ഭാരവാഹികളായ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സിദ്ദീഖ് സഖാഫി ബായാര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, സോണ്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി, താജുദ്ദീന്‍ മാസ്റ്റര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹദല്‍ നേതൃത്വം നല്‍കും.   

കാസര്‍കോട്ട്  ജില്ലാ ജനറല്‍ സെക്രട്ടറി  ബശീര്‍ പുളിക്കൂര്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി, കോട്ടക്കുന്ന് റസാഖ് സഖാഫി എന്നിവരും മുള്ളേരിയയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവും, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, റസാഖ് സഖാഫി പള്ളങ്കോട് തുടങ്ങിയവരും നേതൃത്വം നല്‍കും.

ഉദുമയില്‍ ജില്ലാ സെക്രട്ടറി അശ്‌റഫ് കരിപ്പോടി, ബി കെ അഹ്മദ് മൗലവി കുണിയ, അശ്‌റഫ് മൗലവി തലേക്കുന്ന്, മജീദ് മവ്വല്‍ തുടങ്ങിയവരും കാഞ്ഞങ്ങാട്ട് സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദു സത്താര്‍ പഴയകടപ്പുറം, അശ്‌റഫ് സുഹ്‌രി പരപ്പ എന്നിവരും നേതൃത്വം നല്‍കും.

തൃക്കരിപ്പൂര്‍ സോണിലെ വിവിധ സ്‌കൂള്‍ പരിസരങ്ങളില്‍ നടക്കുന്ന ബോധവല്‍കരണത്തിന് ജില്ലാ സെക്രട്ടറി ഹംസ മിസബാഹി ഓട്ടപ്പടവ് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി ഓട്ടപ്പടവ്, ജനറല്‍ സെക്രട്ടറി നൗശാദ് മാസ്റ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ദു റഹ്മാന്‍ മദനി പടന്ന തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സോണ്‍, സര്‍ക്കിള്‍ സാമൂഹികം, സാംസ്‌കാരികം, സേവനം വകുപ്പുകള്‍ ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കും.


SHARE THIS

Author:

0 التعليقات: