Monday, 25 November 2019

എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ഉളുവാര്‍ എല്‍.പി സ്‌കൂള്‍ ശുചീകരിച്ചു

ഉളുവാര്‍: ഉളുവാര്‍ എല്‍.പി സ്‌കൂളും പരിസരവും എസ്.വൈ.എസ് ഉളുവാര്‍ യൂണിറ്റ് സാന്ത്വനം പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വയനാട്ടിലെ സ്‌കൂളില്‍ പാമ്പുകടിയേറ്റു വിദ്യാര്‍ഥി മരണപ്പെട്ട സാഹചര്യത്തില്‍ കേരളത്തിലെ സ്‌കൂളുകളുടെ പരിസരങ്ങളില്‍ വൃത്തിഹീനമായും കാടുപിടിച്ചും കിടക്കുന്ന അവസ്ഥ ഇല്ലാതാക്കുക എന്ന സംസ്ഥാന  കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ചാണ്  ഉളുവാറിലും ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.

പ്രവര്‍ത്തനങ്ങകള്‍ക്ക് ഉളുവാര്‍ യുണിറ്റ് എസ് .വൈ.എസ് ഭാരവാഹികളായ അഷ്റഫ് സഖാഫി, സിദ്ധീഖ് യു.എ, ബഷീര്‍ ബായിക്കട്ട, ഹനീഫ്  കോരത്തില, മുഹമ്മദ് കുഞ്ഞികുത്തപ്പൊയ്യ, പ്രവാസി സംഘടനാ ഭാരവാഹികളായ മുഹമ്മദ് യു.എ സൗദി, ഫാറൂഖ് യു.എ ദുബായ്, സ്‌കൂള്‍ പി .ടി .എ പ്രസിഡന്റ് ഹുസ്സൈന്‍, സാന്ത്വനം പ്രവര്‍ത്തകരായ സിദ്ധീഖ് ഗുദര്‍, ഇബ്രാഹിം എ.ബി, യൂസുഫ്  ബായിക്കട്ട, ഹനീഫ് കോരത്തില, അബ്ദുല്‍ റഹ്മാന്‍ ബായിക്കട്ട, അബൂബക്കര്‍, അനസ്, സമീര്‍, ഇഖ്ബാല്‍, മിസ്ഹബ്, സിറാജ്  തുടങ്ങിയവര്‍ നേതൃത്വം  നല്‍കി. 


SHARE THIS

Author:

0 التعليقات: