Saturday, 2 November 2019

എസ് .വൈ .എസ് 'റിലാക്‌സ് '-ഡ്രൈവേഴ്‌സ് മീറ്റ് ശ്രദ്ധേയമായി

ഉളുവാര്‍: 'യുവത്വം നാടിനെ നിര്‍മ്മിക്കുന്നു 'എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് .വൈ .എസ് ക്യാമ്പയിന്റെ ഭാഗമായി കുമ്പോല്‍ സര്‍ക്കിള്‍ എസ് .വൈ .എസ് ഉളുവാറില്‍ നടത്തിയ  'റിലാക്‌സ് '-ഡ്രൈവേഴ്‌സ് മീറ്റ് ശ്രദ്ധേയമായി.

സമൂഹത്തിലെ നല്ലൊരു ശതമാനം ജനങ്ങള്‍ ഉപജീവന മാര്‍ഗ്ഗം തേടുന്ന ഡ്രൈവര്‍മാര്‍,അവര്‍ക്ക് ഒരുമിച്ചിരിക്കാനും ,മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കാനും,പരസ്പരം അനുഭവങ്ങള്‍ പങ്ക് വെക്കാനും വേണ്ടി ഒരുക്കിയ  'റിലാക്‌സ്' പരിപാടി പുതിയ ഒരു അനുഭവമായി .

ഉളുവാര്‍ സുന്നി സെന്ററില്‍ നടന്ന സംഗമത്തില്‍ കുമ്പള ജനമൈത്രി ഡ്യൂട്ടി ഓഫീസര്‍ കെ.പി.പ്രകാശന്‍  ട്രാഫിക് നിയമങ്ങളെ കുറിച്ചു ബോധവല്‍ക്കരണം നടത്തി. കുമ്പള സോണ്‍ പ്രസിഡന്റ് അഷ്റഫ് സഅദി ആരിക്കാടി ഉല്‍ബോധനവും .സോണ്‍ സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറി സിദ്ധീഖ് പി.കെ നഗര്‍ ആമുഖ പ്രഭാഷണവും  നടത്തി .യൂസുഫ് ഉളുവാര്‍,നിസാര്‍  ബംബ്രാണ  അനുമോദന പ്രസംഗം നടത്തി.
തുടര്‍ന്ന്  നടന്ന 50 മീറ്റര്‍ ഓട്ട മത്സരത്തില്‍ മഷ്ഹൂദ് ഒന്നാം സ്ഥാനവും ഫൈസല്‍ പൂക്കട്ട രണ്ടാം സ്ഥാനവും  നേടി .ശ്രദ്ദേയമായ നടത്ത മത്സരത്തില്‍ പി.കെ നഗറിലെ ഖാലിദ് ഒന്നും,ഇര്‍ഫാദ് ബംബ്രാണ രണ്ടും  സ്ഥാനങ്ങള്‍  കരസ്ഥമാക്കി.

വിജയികള്‍ക്ക് ഷേക്കാലി ഹാജി ,യൂസുഫ് കെ .വൈ ,മുഹമ്മദ് യു.എ ,ശരീഫ് ബായിക്കട്ടെ എന്നിവര്‍ സമ്മാന വിതരണം നടത്തി .അഷ്റഫ് സഖാഫി ,നസീര്‍ ഹനീഫി ,യൂസുഫ് യു.കെ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക് നേതൃത്വം  നല്‍കി  

SHARE THIS

Author:

0 التعليقات: