Saturday, 2 November 2019

മാലിയില്‍ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു

ബമാക്കോ: മാലിയില്‍ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക്കേറ്റു. മെനക പ്രവിശ്യയിലെ സൈനിക പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. അല്‍ക്വയ്ദ ബന്ധമുള്ള ഭീകരഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. 

മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടങ്ങിയതായി വാര്‍ത്താവിതരണമന്ത്രി സംഗാരെ ട്വിറ്ററിലൂടെ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു.


SHARE THIS

Author:

0 التعليقات: