Tuesday, 5 November 2019

കര്‍ബലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തം; ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ചു, മൂന്ന് മരണം

ബഗ്ദാദ്: ഇറാഖിലെ ഷിയാ മുസ്ലിംകളുടെ പുണ്യസ്ഥലമായ കര്‍ബലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തം. ഇറാന്‍ കോണ്‍സുലേറ്റിനു നേരെ പ്രക്ഷോഭകാരികള്‍ ആക്രമണം നടത്തി. മൂന്ന് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് പ്രക്ഷോഭകാരികള്‍ കോണ്‍സുലേറ്റ് പരിസരം വളഞ്ഞത്. 

ഇറാഖ് പതാകയുമായി എത്തിയ പ്രക്ഷോഭകാരികള്‍ ഇറാനെതിരെ മുദ്രാവാക്യം മുഴക്കി. 'കര്‍ബാല സ്വതന്ത്രമാണ്, ഇറാന് പുറത്തുപോകണം, പുറത്തുപോകണം'-എന്ന മുദ്രാവാക്യവുമായാണ് പ്രക്ഷോഭകാരികള്‍ കോണ്‍സുലേറ്റിലേക്ക് എത്തിയത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. എന്നാല്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്ന പ്രക്ഷോഭകര്‍ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിയുകയും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. പ്രക്ഷോഭം അക്രമാസക്തമായതോടെ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. 

എന്നാല്‍, ആകാശത്തേക്കാണ് വെടിവച്ചതെന്ന സൈന്യത്തിന്റെ വാദം പ്രക്ഷോഭകര്‍ തള്ളി. തങ്ങളെ പിരിച്ചുവിടുകയായിരുന്നില്ല, കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് പ്രക്ഷോഭകരിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.


SHARE THIS

Author:

0 التعليقات: