Sunday, 3 November 2019

ലഘുലേഖ പിടിച്ചാല്‍ മാവോയിസ്റ്റാകില്ലെന്ന് യു എ പി എ സമിതി അധ്യക്ഷന്‍

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് രണ്ട് വിദ്യാര്‍ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യു എ പി എ അധ്യക്ഷന്‍. ഒരാളുടെ പക്കല്‍ നിന്ന് ലഘുലേഖ പിടിച്ചെന്ന് കരുതി അയാള്‍ മാവോയിസ്റ്റ് ആകില്ലെന്ന് യു എ പി എ സമിതി അധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാവോ ബന്ധത്തിന് വ്യക്തമായ തെളിവ് വേണം. നേരത്തെ പോലീസ് ചുമത്തിയ മിക്ക യു എ പി എ കേസുകള്‍ക്കും തെളിവില്ലായിരുന്നു. നിരോധിത സംഘടനയില്‍ അംഗമായിരുന്നു എന്ന് തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. ഇല്ലാത്തപക്ഷം പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാകില്ല. മുമ്പ് പല കേസുകള്‍ക്കും പ്രോസിക്യൂഷന്‍ അനുമതി നല്‍കാതിരുന്നത് തെളിവില്ലാത്തതിനാലാണ്. കോഴിക്കോട്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിലും ഇത് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.


SHARE THIS

Author:

0 التعليقات: