Friday, 1 November 2019

ഹുബ്ബുറസൂല്‍ പ്രഭാഷണവും മാസാന്ത മഹ്‌ളറത്തുല്‍ ബദ്രിയ്യയും ഞായറാഴ്ച ഉളുവാറില്‍

ഉളുവാര്‍: ഉളുവാര്‍ യുണിറ്റ് എസ്.എസ്.എഫ്, എസ്.വൈ.എസ് കേരള  മുസ്ലിം ജമാഅത്ത് കമ്മിറ്റുയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ പ്രഭാഷണവും മാസാന്ത മഹ്ലറത്തുല്‍ ബദ്രിയ്യയും ബുര്‍ദ മജ്ലിസിലും മാസാന്ത മഹ്‌ളറത്തുല്‍ ബദ്രിയ്യയും ഞായറാഴ്ച ഉളുവാറില്‍. 

രാത്രി 7 മണി നടക്കുന്ന ബുര്‍ദ സദസിന് അഷ്റഫ് സഖാഫി നേതൃത്വം നല്‍കും. തുടര്‍ന്ന്  പ്രമുഖ  പ്രഭാഷകന്‍ കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫിയുടെ ഹുബ്ബുറസൂല്‍  പ്രഭാഷണം നടക്കും .മാസാന്ത മഹ്ലറത്തുല്‍ ബദ്രിയ്യക്ക്  സയ്യിദ്  മുനീറുല്‍  അഹ്ദല്‍  തങ്ങള്‍ നേതൃത്വം നല്‍കും. ഉല്‍ബോധനം ,ബദ്രിയ്യ  മജ്ലിസ്, കൂട്ട് പ്രാര്‍ത്ഥന,തബറുക് വിതരണം തുടങ്ങിയ ഇതിന്റെ ഭാഗമായി നടക്കും.

എസ് .വൈ.എസ് കുമ്പോല്‍ സര്‍ക്കിള്‍ നേതാക്കളയ ഹനീഫ് സഅദി , അഷ്റഫ് സഖാഫി,നസീര്‍ ഹനീഫി ബംബ്രാണ, എസ് .എസ് എഫ്  നേതാക്കളായ നൂറുദ്ദീന്‍ പൂക്കട്ട, ഖലീല്‍ ഇച്ചിലംപാടി ,അഹ്മദ്  കബീര്‍  ,മുസ്തഫ  മുസ്ലിയാര്‍ ,ഷഫീഖ് മുസ്ലിയാര്‍ ബത്തേറി തുടങ്ങിയ  പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: