Saturday, 30 November 2019

ശൈഖ് ജീലാനി അനുസ്മരണവും മാസാന്ത മഹ്ലറത്തുല്‍ ബദ്രിയ്യയും ഞായറാഴ്ച ഉളുവാറില്‍


ഉളുവാര്‍: ഉളുവാര്‍ യുണിറ്റ് എസ്.എസ്.എഫ്, എസ്.വൈ.എസ് കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റുയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശൈഖ് ജീലാനി അനുസ്മരണവും മാസാന്ത മഹ്ലറത്തുല്‍ ബദ്രിയ്യയും ഞായറാഴ്ച ഉളുവാറില്‍നടക്കും. 

രാത്രി 8 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ ജീലാനി അനുസ്മരണം, ഉല്‍ബോധനം ,ബദ്രിയ്യ മജ്ലിസ്, കൂട്ട് പ്രാര്‍ത്ഥന, തബറുക് വിതരണം തുടങ്ങിയ ഇതിന്റെ ഭാഗമായി നടക്കും.മുഹമ്മദ് ഷഫീഖ് സഅദി ഉളുവാര്‍ നേതൃത്വം നല്‍കും .എസ് .വൈ.എസ് കുമ്പോല്‍ സര്‍ക്കിള്‍ നേതാക്കളയ ഹനീഫ് സഅദി ,അഷ്റഫ് സഖാഫി,നസീര്‍ ഹനീഫി ബംബ്രാണ, എസ് .എസ് എഫ് നേതാക്കളായ നൂറുദ്ദീന്‍ പൂക്കട്ട  ,ഖലീല്‍ ഇച്ചിലംപാടി ,അഹ്മദ് കബീര്‍ ,മുസ്തഫ മുസ്ലിയാര്‍ , തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: