Monday, 2 December 2019

സ്‌കൂട്ടര്‍ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു


തൃക്കരിപ്പൂര്‍: സ്‌കൂട്ടര്‍ ഇടിച്ച് വഴിയാത്രക്കാരനായ ജ്വല്ലറി ജീവനക്കാരന്‍ മരിച്ചു. 
ചെറുവത്തൂര്‍ അറ്റ്‌ലസ് ജ്വല്ലറി ജീവനക്കാരന്‍ പൂച്ചോല്‍ സ്വദേശി പി.വി.ശ്രീധരന്‍ (58) ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടയിലാണ് സ്‌കൂട്ടര്‍ വന്നിടിച്ചത്. 

തെറിച്ചു വീണ് പരിക്കേറ്റ ശ്രീധരനെ ആദ്യം തൃക്കരിപ്പൂരിലെയും പിന്നീട് പരിയാരം ഗവ: മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ഞായറാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.


പരേതരായ കുഞ്ഞിരാമന്‍ - പാട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ - നളിനി .
സഹോദരങ്ങള്‍ - രാമചന്ദ്രന്‍ ,നാരായണി, കുഞ്ഞിക്കണ്ണന്‍, സരോജിനി


SHARE THIS

Author:

0 التعليقات: