Monday, 30 December 2019

പൊയ്നാച്ചിയില്‍ ടോറസ് ലോറി നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച് കുഴിയില്‍ വീണു

പൊയിനാച്ചി: വൈദ്യുതത്തൂണ്‍ തകര്‍ത്ത് ലോറി റോഡരികിലെ കുഴിയിലേക്ക് വീണു. ഞായറാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പൊയിനാച്ചി നോര്‍ത്തിലെ വളവിലാണ് അപകടം. 

പല ജങ്ഷനുകളിലേക്ക് വൈദ്യുതിലൈന്‍ കടന്നുപോകുന്ന ഇന്റര്‍ലിങ്ക് തൂണാണ് തകര്‍ന്നത്.
മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് തൂണ്‍ തകര്‍ത്ത് സമീപത്തെ കുഴിയില്‍ വീണത്. വൈദ്യുത കമ്പികള്‍ കെട്ടുപിണഞ്ഞ നിലയിലായിരുന്ന ലോറിയില്‍നിന്ന് ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചട്ടഞ്ചാല്‍ കെ.എസ്.ഇ.ബി. അധികൃതരെത്തി രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് പൊയിനാച്ചി ഭാഗങ്ങളില്‍ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായത്


SHARE THIS

Author:

0 التعليقات: