Friday, 27 December 2019

കസാഖിസ്ഥാനില്‍ നൂറു പേരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു

നുര്‍ സുല്‍ത്താന്‍: കസാഖിസ്ഥാനില്‍ 100 പേരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു. അല്‍മാറ്റി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെക് എയര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം രാവിലെ 7. 22നാണ് അപകടം. പന്ത്രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനത്തില്‍ 95 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറി തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഏതാനും പേരെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


SHARE THIS

Author:

0 التعليقات: