Friday, 6 December 2019

ശൈഖ് ജീലാനി (റ)


ആധുനിക ഇറാനിന്റെ തലസത്ഥാനമായ ടെഹറാനിന്റെ പടിഞ്ഞാറ് ത്വബ്രിസ്ത്ഥാന്‍ സ്റ്റേറ്റിലെ  ജീലാനില്‍ ഹിജ്റ 470 ല്
മഹാനായ അബൂ സ്വാലിഹ് (റ) മഹതി ഉമ്മുല്‍ ഖൈര്‍(റ) ദമ്പതികളുടെമകനായി
ജനിച്ച് വളര്‍ന്ന് ലോകം മുഴുവന്‍ ആത്മീയതയുടെ പ്രഭപരത്തിയ പണ്ഡിതനാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ). 

അബൂ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ബിന്‍ മൂസാ ബിന്‍ അബ്ദില്ലാഹ് എന്നാണ് പൂര്‍ണ നാമം.  പിതാവ് ശൈഖ് അബൂ സ്വാലിഹ് മൂസാ (റ). മുത്ത് നബിയുടെ പേരക്കുട്ടി ഹസന്‍ (റ)ന്റെ കുടുംബ പരമ്പരയിലെ പ്രമുഖ കണ്ണി. മാതാവാകട്ടെ ഹുസൈന്‍ (റ)ന്റെ പരമ്പരയിലെ കണ്ണിയുമാണ്.
ജീല്‍ എന്നസ്ഥലം ജീലാന്‍, കൈലാന്‍ എന്നീപേരുകളില്‍ അറിയ പ്പെടുന്നു.

 ഇവകളിലേക്ക് ചേര്‍ത്ത് ജീലാനി,കൈലാനി എന്ന് പറയപ്പെടും. ചെറു പ്രായത്തിലേ ഇല്‍മിന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുകയും വിവിധ വിജ്ഞാന ശാഖകളില്‍ പാണ്ഡിത്യം നേടുകയും ചെയ്തു. ഹമ്മാദുബ്നു മുസ്ലിം അദ്ദബ്ബാസ്, അബൂ സഈദ് അല്‍മുഖര്‍രിമി എന്നിവരില്‍ നിന്ന്‌ന് ത്വരീഖത്ത് സ്വീകരിച്ചു. കര്‍മ ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം ശരീഅത്തിന്റെ സമ്പൂര്‍ണതയായാണ് ത്വരീഖത്തിനെ അവതരിപ്പിച്ചത്.  ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള ആത്മീയ സരണികള്‍ മാത്രമാണ് ശരിയെന്നും അല്ലാത്തവയൊക്കെ പൈശാചികതയാണെന്നും മഹാനവര്‍കള്‍ ഉണര്‍ത്തി.
നശിച്ചു കൊണ്ടിരിക്കുന്ന ദീനീ ചിഹ്നങ്ങളെയും ആചാരങ്ങളെയും ജീവിപ്പിക്കാന്‍ മുന്നോട്ടു വന്നു. അതു കൊണ്ടു തന്നെ മുഹ്യിദ്ദീന്‍ എന്ന നാമവും ലഭിച്ചു.

ചെറുപ്രായത്തില്‍ തന്നെ ആരിഫീങ്ങളെ സന്ദര്‍ശിക്കലും അവരോടുള്ള സഹവാസവും ശൈഖവര്‍കള്‍ക്ക് ഹരമായിരുന്നു. കാരണം അവരോടുള്ള സഹവാസമാണല്ലോ അവരുടെ സരണിയിലേക്ക് പ്രവേശിക്കാനുള്ള കവാടം. അത്തരം സന്ദര്‍ശനങ്ങളില്‍ പ്രശസ്തമാണ് ഇബ്‌നുസ്സഖയുടെയും ശൈഖ് അബൂ അബ്ദുല്ലാ മുഹമ്മദ് അത്തമീമി (ഖ.സി)യുടെയും കൂടെ ഒരു ഗൗസിനെ കാണാന്‍ പോയ സംഭവം  .ഇരുപത്തിയഞ്ച് വര്‍ഷത്തോളം മരുഭൂമിയിലൂടെയും വിജനപ്രദേശങ്ങളിലൂടെയും സഞ്ചരിച്ചാണ് ആധ്യാത്മികതയുടെ ഉന്നതങ്ങളിലെത്തിയത്. പിന്നീട് ഏകാന്ത വാസവും സഞ്ചാരവും അവസാനിപ്പിച്ച് ജനങ്ങളെ സംസ്‌കരിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയായിരുന്നു.
നാടിന്റെ നാനാഭാഗത്ത് നിന്നും. രാജാക്കന്മാര്‍, മന്ത്രിമാര്‍, ഖലീഫമാര്‍ തുടങ്ങിയ ആയിരക്കണക്കിന് വ്യക്തിത്വങ്ങള്‍ ശൈഖിന്റെ സദസ്സിലെ ശ്രോദ്ധാക്കളായിരുന്നു.
മനുഷ്യന്‍ സംസ്‌ക്കാര സമ്പന്നനാകാനുള്ള പത്ത് തത്ത്വങ്ങളാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. കാര്യത്തിലും തമാശയിലും കളവ് ഉപേക്ഷിക്കുക, വാഗ്ദത്തം ചെയ്തത് നിറവേറ്റുക, സൃഷ്ടികളിലൊന്നിനെയും ശപിക്കാതിരിക്കുക, ആര്‍ക്കെതിരേയും പ്രാര്‍ഥിക്കാതിരിക്കുക,
മുസ്ലിംകള്‍ക്കെതിരേ സത്യനിഷേധവും ശിര്‍ക്കും ആരോപിക്കാതിരിക്കുക, തെറ്റുകളിലേക്ക് നോക്കാതിരിക്കുക, ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും ജനങ്ങളുടെ മേല്‍ ഭരമേല്‍പ്പിക്കാതിരിക്കുക, അല്ലാഹുവില്‍ മാത്രം തവക്കുലാക്കുക, വിനയം ജീവിതത്തിന്റെ മുഖമുദ്രയാക്കുക, അനാവശ്യമായി സത്യം ചെയ്യാതിരിക്കുക.

പാവപ്പെട്ടവരെ സഹായിക്കുന്നതിലും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിലും ശൈഖ് അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം തന്നെ പറയുന്നു: കര്‍മങ്ങളെ ഞാന്‍ പരിശോധിച്ചു നോക്കിയപ്പോള്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കലാണ് ഏറ്റവും ഉത്തമമായ കര്‍മം എന്നെനിക്ക് ബോധ്യപ്പെട്ടു.ഹിജ്റ. 561 ല്‍ ശൈഖ് ജീലാനി പരലോകം പൂകി. ബഗ്ദാദിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്. ശൈഖ് ജീലാനിയുടെ ആത്മീയ സരണി ഖാദിരിയ്യാ ത്വരീഖത്ത് എന്ന പേരിലറിയപ്പെടുന്നു.


ഹുബ്ബുന്നബി

ഷൈഖ് മുഹ് യിദ്ദീന്‍ അബ്ദുല്‍ഖാദിറുല്‍ ജീലാനി(റ)നബി(സ)യുടെ ഖബ്‌റു സിയാറത്ത് ചെയ്യുന്നവന്‍ പ്രാര്‍ത്ഥിക്കേണ്ട പ്രാര്‍ത്ഥന വിവരിച്ചു അദ്ദേഹം എഴുതുന്നു:അല്ലാഹുവേ! നീ നിന്റെ കിത്താബില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'അവര്‍ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവര്‍ മാപപേക്ഷിക്കുകയും റസൂല്‍ അവര്‍ക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താല്‍ അല്ലാഹുവേ കൂടുതല്‍ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവര്‍ എത്തിക്കുന്നതാണ്'. 

നബി'(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിധിയില്‍വെച്ച് കുറ്റം സമ്മതിച്ചവര്‍ക്ക് നബി(സ) പാപമോചനത്തിനിരന്നാല്‍ നീ അവര്‍ക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങള്‍ക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല്‍ എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട് നിന്നിലേക്കിതാ ഞാന്‍ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങള്‍ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാന്‍ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ് നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാന്‍ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അല്‍ഗുന്‍യത്ത്)

മുഹിയുദ്ധീന്‍മാല

അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്യദ്ദീന്‍ മാല.ശൈഖ് മുഹ്യദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) ന്റെ അപദാനങ്ങള്‍ വാഴ്ത്തപ്പെടുന്നമുഹ്യദ്ദീന്‍ മാല.
കോഴിക്കോട് ഖാളിയും, ഖാദാരിയ ത്വരീഖത്തിലെപ്രമുഖനും, അറബി മലയാള ഭാഷാകവിയും, ഗ്രന്ഥകാരനുമായിരുന ഖാദി മുഹമ്മദ് ഇബ്നു അബ്ദുല്‍ അസീസ് ആണ് മുഹ്യദ്ദീന്‍ മാലയുടെ രചയിതാവ്.കൊച്ചു കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ശൈഖ്ജീലാനിചെലുത്തിയ സ്വാധീനം അപാരമാണ്. മുഹ്യിദ്ദീന്‍ എന്ന പേര് കേരളത്തില്‍ ഇത്ര വ്യാപകമായതിനു പിന്നില്‍ നമ്മുടെ മുന്‍ തലമുറയില്‍ ശൈഖിനുണ്ടായ ആത്മീയ സ്വാധീനമല്ലാതെ മറ്റെന്താണ്? മുഹ്യിദ്ദീന്‍, മൊയ്തീന്‍, കുഞ്ഞിമൊയ്തീന്‍, മൊയ്തുട്ടി, മൊയ്തു, തുടങ്ങി ശൈഖിന്റെ നാമവുമായി ബന്ധപ്പെട്ട എത്ര പേരുകളാണ് നമ്മുടെ നാട്ടില്‍.
ഇത് ശൈഖ് ചെലുത്തിയ സ്വാധീനം തന്നെ.നമ്മുടെ നാടുകളിലെ അല്ലാഹുവിന്റെ വിശുദ്ധ ഗേഹങ്ങള്‍ക്ക് മുഹ്യിദ്ദീന്‍ മസ്ജിദ് എന്ന് നാമകരണം ചെയ്തതിനു പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. മുഹ് യിദ്ദീന്‍ ശൈഖുമായുള്ള കേരളീയരുടെ ബന്ധത്തിനും അദ്ദേഹത്തിന്റെ സ്വാധീനത്തിനും പിന്നില്‍ കോഴിക്കോട് ഖാസിയായിരുന്ന ഖാസിമുഹമ്മദ് എന്നവര്‍ രചിച്ച മുഹ്യിദ്ദീന്‍ മാലയാണ് നിദാനമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. കേരളീയ മുസ്ലിംകള്‍ മുഹ്യിദ്ദീന്‍ മാല ആലപിക്കാന്‍ തുടങ്ങിയിട്ട് 400 ആണ്ടുകള്‍ പിന്നിട്ടിരിക്കുന്നു.  ഒരു കൈയില്‍ വിശുദ്ധ ഖുര്‍ആനും മറുകൈയില്‍ മുഹ്യിദ്ദീന്‍മാലയുമെന്നത് ഒരു കാലത്തെ കേരളീയ മുസ്ലിം വീടുകളുടെ അകത്തളങ്ങളിലെ കാഴ്ചയായിരുന്നു. സ്ത്രീസമൂഹം ഈ മാലപ്പാട്ടിനു കല്‍പ്പിച്ചിരുന്ന പ്രാധാന്യം ചില്ലറയായിരുന്നില്ല. അച്ചടിയന്ത്രം കേരളത്തിലെത്തുന്നതിനു മുമ്ബു തന്നെ മുസ്ലിം മനസുകളിലും നാവിന്‍തുമ്ബിലും ഈ മാലപ്പാട്ട് സ്ഥാനം പിടിച്ചിരുന്നു.


അല്ലാഹുവിന്റെ സച്ചരിതരായ അടിമകളെ പ്രകീര്‍ത്തിക്കല്‍ പുണ്യകര്‍മമായതിനാല്‍ മുഹ്യിദ്ദീന്‍ മാല അദ്വിതീയ സ്ഥാനമര്‍ഹിക്കുന്നു
അറബി മലയാള പദ്യ സാഹിത്യത്തിലെ പ്രഥമ ഗ്രന്ഥമാണ് മുഹ്യിദ്ദീന്‍ മാല. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തെക്കാള്‍ അഞ്ചു വര്‍ഷത്തെ പഴക്കമുള്ള മുഹ്യിദ്ദീന്‍ മാല കേരളീയ മുസ്ലിം സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.
. അല്ലാഹു ബഹുമാനിച്ചവരെയും വസ്തുവിനെയും ആദരിക്കുകയെന്നുള്ളത് വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം.കറാമത്ത്:മഹാനായ അഹ്മദു സുകൂനീ (റ) പറയുന്നു.
'ഫജീജിയ 'ഗ്രാമത്തില്‍ കര്‍ഷകര്‍ക്ക് എപ്പോഴും നല്ല വിളവ് ലഭിക്കാറുണ്ടായിരുന്നു. പതിവ് പോലെ കൃഷിപാടങ്ങള്‍ നിറഞ്ഞു വിളഞ്ഞു നില്‍ക്കുന്ന കാഴ്ച ആ ഗ്രാമത്തിന്റെ സൗന്ദര്യം ഗുണീഭവിപ്പിച്ചു. ചൂടുകാലമാണ്. വിശുദ്ധ റമളാനാണ് മാസം.
സമ്പന്നമായി വിളഞ്ഞു നില്‍ക്കുന്ന കൃഷിപാടത്തിലേക്ക് കൂട്ടത്തോടെ എത്തിയ വെട്ടുകിളികള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കര്‍ഷകര്‍ നിസ്സഹായരായി.

വെട്ടുകിളികളെ തുരത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.അത്യദ്ധ്വാനം ചെയ്തു ഉണ്ടായ വിളകള്‍ ഒന്നന്നായി നശിക്കുന്നത് വേദനയോടെ നോക്കി നില്‍ക്കാനെ അവര്‍ക്കായൊള്ളൂ.
പക്ഷികളുടെ കൂട്ട ആക്രമണത്തിനിരയായി കൃഷി നശിക്കുന്നു. പക്ഷികളെ തുരത്താന്‍ മറ്റു വഴികളൊന്നും തെളിഞ്ഞു വരാതെ വന്നപ്പോള്‍ എന്റെ പിതാവ് മുഹമ്മദു ബ്‌നു അബ്ദു റഹ്മാന്‍ സുകൂനി മഹാനായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ന്റെ അരികിലേക്ക് ആളെ അയച്ചു. ശൈഖിനരികിലേക്ക് യാത്ര തിരിച്ച അദ്ധ്യേഹത്തോട് പിതാവ് ഇപ്രകാരം പറഞ്ഞു 'അബ്ദു റഹ്മാന്‍ സുകൂനി അങ്ങേക്ക് സലാം പറഞ്ഞിട്ടുണ്ട്, ഞങ്ങളുടെ കൃഷിയിടത്തില്‍ ഭവിച്ച പക്ഷിയാക്രമണം ഒഴിവാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ധ്യേഹം അങ്ങയോട് ആവശ്യപ്പെടുന്നുണ്ട്, എന്ന് ശൈഖിനോട് പറയണം '
അപ്രകാരം ശൈഖ് ജീലാനി(റ) ന്റെ സമീപം അദ്ധ്യേഹം  വന്ന് പറഞ്ഞു.
'അല്ലാഹ്' ശൈഖവറുകള്‍ ആകാശത്തേക്ക് നോക്കി സര്‍വ്വാധിപനെ വിളിച്ചു.
ആ നിമിഷം മുതല്‍, പക്ഷികള്‍ പിന്‍ വാങ്ങി തുടങ്ങി. ശൈഖിനരികില്‍ നിന്ന് അദ്ധ്യേഹം തിരിച്ചെത്തിയപ്പോഴെക്ക് പക്ഷികള്‍ പൂര്‍ണമായും കളം വിട്ടിരുന്നു.


-(അബ്ബാസ് സഖാഫി കാവുംപുറം)SHARE THIS

Author:

0 التعليقات: