Wednesday, 4 December 2019

മാല മോഷ്ടാവ് ബഷീറിന്റെ കൂട്ടാളി അറസ്റ്റില്‍


ബോവിക്കാനം: സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമിക്കവെ പിടിയിലായ കുപ്രസിദ്ധ മാല മോഷ്ടാവ് ബഷീറിന്റെ കൂട്ടാളി കൂടി അറസ്റ്റില്‍. ബെള്ളൂര്‍ പള്ളപ്പാടി പൊടിക്കളം സ്വദേശിയും വര്‍ഷങ്ങളായി നെല്ലിക്കട്ടവാടക ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ ടി.എം. അബ്ദുല്‍ ഖാദറി(41) നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മാല മോഷണങ്ങളില്‍ ബഷീറിന്റെ സഹായിയാണ് അകന്ന ബന്ധു കൂടിയായ അബ്ദുല്‍ ഖാദറെന്ന് പൊലീസ് പറഞ്ഞു.മോഷണ മുതല്‍ ജ്വല്ലറികള്‍ കൊണ്ടുപോയി വില്‍ക്കുന്നതും ഇയാളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
മോഷണ മുതല്‍ കര്‍ണാടക, കാസര്‍കോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളില്‍ വില്‍പന നടത്തിയെന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്ഐ കെ.സി. നാരായണന്‍, എസ്പിയുടെ സ്പെഷല്‍
സ്‌ക്വാഡിലെ എസ്ഐ സി.കെ.ബാലകൃഷ്ണന്‍, എസ് സിപിഒ പി.സുഭാഷ്, സിപിഒ മാരായ എസ്. ഗോകുല്‍, അശ്വത്ത് കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


SHARE THIS

Author:

0 التعليقات: