Saturday, 28 December 2019

ജ്ഞാനസാഗരമായി സഅദാബാദ്; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി നാളെ സമാപിക്കും

ദേളി: അറിവനുഭവങ്ങളുടെ അമ്പതാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ മൂന്ന് നാള്‍ നീണ്ട് നില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന് ഉജ്ജ്വല തുടക്കം. 

ഒരു വര്‍ഷം  നീണ്ട് നിന്ന വിവിധ കര്‍മ പദ്ധതികളുടെ സമാപ്തി കുറിച്ച് നടക്കുന്ന ജൂബിലി സമ്മേളനത്തിന്റെ പ്രഥമ ദിനം സിയാറത്ത്, ഖത്മുല്‍ ഖുര്‍ആന്‍, ദിക്റ് ഹല്‍ഖ തുടങ്ങിയ പരിപാടികളാല്‍ ആത്മീയ ധന്യം. പ്രമുഖ പണ്ഡിതരും സയ്യിദുമാരും  പ്രാസ്ഥാനിക നായകരും സഅദാബാദിലെത്തി.  
ഞായറാഴ്ച വൈകീട്ട് ആയിരങ്ങള്‍ പങ്കെടുക്കുന്ന സമാപന സമ്മേളനത്തോടെ ഗോള്‍ഡന്‍ ജൂബിലിക്ക് നാന്ദി കുറിക്കും. 

സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, ഇ സുലൈമാന്‍ മുസ്ലിയാര്‍, ഡോ ഉമര്‍ ഖത്തീബ്, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, സയ്യിദ് കെ എസ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ തുടങ്ങിയവര്‍ സംബന്ധിക്കും. പഠനം പൂര്‍ത്തിയാക്കിയ സഅദി പണ്ഡിതര്‍, ഖുര്‍ആന്‍ മനപാഠമാക്കിയ ഹാഫിളുകള്‍ക്കും സനദ് സമ്മാനിക്കും.

രാത്രി നടന്ന ജലാലിയ്യ, ദിഖ്ര് ഹല്‍ഖക്ക് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് കെ എസ് ജഅ്ഫര്‍ സാദിഖ് തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ പ്രസംഗിച്ചു. 

പ്രാര്‍ഥനക്ക് സയ്യിദ് ഖലീല്‍ തങ്ങള്‍ അല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി. 

ഇന്ന് രാവിലെ ബയോഡൈവേഴ്സിറ്റി സമ്മിറ്റി സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം അക്കാദമിക് സെമിനാര്‍, നാഷണല്‍ ഹാര്‍മണി ഫിയസ്റ്റ, ഉറുദു ദഅ്വാ കോഫറന്‍സ്, ഹിഫ്ള് സംഗമം, ശൈഖ് സാഇദ് ടോളറന്‍സ്, ആദര്‍ശ സമ്മേളനം, സാംസ്‌കാരിക സന്ധ്യ എന്നി പരിപാടികള്‍ നടക്കും.


SHARE THIS

Author:

0 التعليقات: