Tuesday, 31 December 2019

നാട്ടുവൈദ്യന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു; പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Image result for കടന്നല്‍ കുത്തേറ്റ് മരിച്ചു

കുമ്പള: പാല്‍ വിതരണം ചെയ്ത് മടങ്ങുകയായിരുന്ന നാട്ടുവൈദ്യന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. കടന്നലിന്റെ കുത്തേറ്റ് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളത്തൂര്‍ കാജൂരിലെ ശങ്കര്‍ റൈ എന്ന ചിക്കണ്ണ (70) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കടന്നല്‍ കൂട്ടം ആക്രമിച്ചതോടെ ശങ്കര്‍ റൈയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കുമ്പള സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കളത്തൂര്‍ ഉള്ളക്കര സ്വദേശിനിയും ഉപ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ അങ്കിത (16)യ്ക്കാണ് പരിക്കേറ്റത്. അങ്കിതയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടില്‍ നിന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നുപോകുന്നതിനിടെയാണ് അങ്കിതക്ക് കടന്നലിന്റെ കുത്തേറ്റത്.

സുമതിയാണ് ശങ്കര്‍ റൈയുടെ ഭാര്യ. മക്കള്‍: ലീലാവതി, ഗുലാബി, വനിത, പുഷ്പ, രേഖ.


SHARE THIS

Author:

0 التعليقات: