Friday, 27 December 2019

ദില്ലി ജുമാമസ്ജിദിന് പുറത്ത് വീണ്ടും കനത്ത പ്രതിഷേധം; മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരെ ദില്ലിജുമാ മജ്സിദിന് പുറത്ത് വീണ്ടും വന്‍ പ്രതിഷേധം. ദില്ലിയില്‍ ഇന്ന് പ്രതിക്ഷേധങ്ങളുണ്ടാകുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ദില്ലിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂരും ജാഫ്രബാദിലും ജാമിയ സര്‍വകലാശാല സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന യുപി ഭവന്‍ പരിസരത്തുമാണ് നിരോധനാജ്ഞ.


നിരോധനാജ്ഞ ലംഘിച്ച് നൂറുകണക്കിന് ആളുകളാണ് ജുമാമജസ്ജിദിന് പുറത്ത് ഒരുമിച്ച് കൂടിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അല്‍കാ ലംബ, മുന്‍ ഡല്‍ഹി എംഎല്‍എ ഷുഹൈബ് ഇഖ്ബാല്‍ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. യുപിയില്‍ 21 ജില്ലകളില്‍ ഒരു ദിവസത്തേയ്ക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് 498പേര്‍ക്ക് നോട്ടിസ് അയച്ചു.


SHARE THIS

Author:

0 التعليقات: