Wednesday, 4 December 2019

ക്രിസ്മസ് പരീക്ഷ: ഹയര്‍ സെക്കന്‍ഡറിക്കാരെ ഇടകലര്‍ത്തും, ഒരു ബെഞ്ചില്‍ 3 പേര്‍ വീതം, പത്താം ക്ലാസുകാര്‍ 2 പേര്‍ വീതം


തിരുവനന്തപുരം:  ക്രിസ്മസ് പരീക്ഷയ്ക്ക് ഹയര്‍ സെക്കന്‍ഡറിക്കാരെയും പത്താം ക്ലാസുകാരെയും ഇടകലര്‍ത്തി ഒരു ബെഞ്ചില്‍ അഞ്ച് പേരെ ഇരുത്തി പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിലുള്ള പരീക്ഷാ രീതിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഒരു ബെഞ്ചില്‍ മൂന്ന് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവില്ലെന്നും അധികൃതര്‍ അറിയിച്ചു. 

ഹയര്‍ സെക്കന്‍ഡറിക്കാരുടെ ഹാളില്‍ ഒരു ബെഞ്ചില്‍ മൂന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായിരിക്കും പരീക്ഷയെഴുതുക. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്കാരെ ഇടകലര്‍ത്തി ഇരുത്തും. ഒരു പരീക്ഷാ ഹാളില്‍ 30 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ഉണ്ടാവുകയെന്നും അധികൃതര്‍ പറഞ്ഞു.  

പത്താം ക്ലാസുകാരുടെ പരീക്ഷാഹാളില്‍ 20 വിദ്യാര്‍ഥികളാണ് ഉണ്ടാവുകയെന്നും ഒരു ബെഞ്ചില്‍ രണ്ടു പേരെ വീതം ഇരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. 


SHARE THIS

Author:

0 التعليقات: