Tuesday, 31 December 2019

പ്ലാസ്റ്റിക് നിരോധന ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി; നാളെ മുതല്‍ നിരോധനം നിലവില്‍ വരും


high court refused to stay ban on plasticകൊച്ചി: പ്ലാസ്റ്റിക് നിരോധന ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുന്ന നിരോധന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നോണ്‍ വോവണ്‍ ബാഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്റ്റേ ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. നോണ്‍ വോവണ്‍ ബാഗുകള്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നം തന്നെയാണെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി.


എന്നാല്‍ നോണ്‍ വോവണ്‍ ബാഗുകള്‍ സംഭരിക്കുന്നവര്‍ക്കെതിരെ നടപടികള്‍ കോടതി വിലക്കി. പ്ലാസ്റ്റിക് നിരോധനം കേന്ദ്രത്തിന്റെ അധികാരപരാധിയില്‍ വരുന്നതാണന്നും ചട്ടങ്ങള്‍ ഉണ്ടാക്കാന്‍  സംസ്ഥാനത്തിന് അധികാരമില്ലന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അധികാരമില്ലാത്ത കാര്യമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. വാദം കണക്കിലെടുത്ത കോടതി ഹര്‍ജി പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കാനായി മാറ്റി.


SHARE THIS

Author:

0 التعليقات: