Friday, 6 December 2019

ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്റെ ആധികാരികത വിമര്‍ശനങ്ങളെ അതി ജയിക്കുന്നത്- ചെറുശ്ശോല ഉസ്താദ്


പുത്തിഗെ: ഇസ്ലാമിക കര്‍മ ശാസ്ത്രത്തിന്റെ നിലപാട് സുഭദ്രവും സാര്‍വ്വകാലികവമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി പറഞ്ഞു. 

മുഹിമ്മാത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിറങ്ങിയവരുടെ കൂട്ടായ്മയായ ഹിമമി അസോസിയേഷന്‍ സംഘടിപ്പിച്ച ഹിമമി സംഗമം കര്‍മശാസ്ത്ര സെഷനില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതനമായ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കുള്ള മറുപടി ഇസ്ലാമിന്റെ കര്‍മ്മ പ്രമാണങ്ങളിലുണ്ട്. അതിന്റെ ആധികാരികത സകല വിമര്‍ശനങ്ങളെയും അതിജയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൗസര്‍ സഖാഫി പന്നൂര്‍ ദഅവാ സെഷന് നേതൃത്വം നല്‍കി.
സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാം സിയാറത്തിന് അബ്ദുല്‍ ഗഫൂര്‍ ബാഖവി നേതൃത്വം നല്‍കി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി കര്‍ണൂര്‍,അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം, മുഹിയുദ്ദീന്‍ ഹിമമി ചേരൂര്‍, മുനീര്‍ ഹിമമി മാണിമൂല തുടങ്ങിയവര്‍ സംസാരിച്ചു.

തൗസീഫ് ഹിമമി അനുസ്മരണ സംഗമത്തില്‍ അബ്ദുറഹ്മാന്‍ അഹ്‌സനി, മുസ്തഫ സഖാഫി പട്ടാമ്പി,സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി, ഖലീല്‍ ഹിമമി കൊട്ടമുടി എന്നിവര്‍ സംസാരിച്ചു. ഹസന്‍ ഹിമമി അറന്തോട് സ്വാഗതവും അഷ്‌റഫ് ഹിമമി ഉളുവാര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: