Tuesday, 3 December 2019

വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി


ബോവിക്കാനം: റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. സുള്ള്യ ഗാന്ധിനഗര്‍ സ്വദേശിയും നെല്ലിക്കട്ട ബേര്‍ക്ക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ ജി. ബഷീറാ (37)ണ് പിടിയിലായത്.  

കാനത്തൂര്‍ മുച്ചിരക്കുളത്തെ ലളിതയുടെ മാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച് രക്ഷപ്പെടുന്നതിനിടെ കോട്ടൂരില്‍ നാട്ടുകാര്‍ റോഡ് തടഞ്ഞ് പിടികൂടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് കാനത്തൂരിനും കോളിയടുക്കത്തിനും ഇടയിലാണ് സംഭവം. 


SHARE THIS

Author:

0 التعليقات: