Friday, 27 December 2019

പൗരത്വ ഭേദഗതി: പ്രതിഷേധക്കടലായി കാസര്‍കോട്, അണിനിരന്നത് ആയിരങ്ങള്‍

കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് ജില്ലയില്‍ സംയുക്ത ജമാഅത്ത് കമ്മിറ്റികളുടെ പ്രതിഷേധത്തില്‍ അണിനിരന്നത് ആയിരങ്ങള്‍. കേന്ദ്രസര്‍ക്കാരിനുള്ള താക്കീതുമായാണ് പ്രകടനം നീങ്ങിയത്. കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്പള, പള്ളിക്കര സംയുക്ത ജമാഅത്തുകളുടെ കീഴിലാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്.

കാസര്‍കോട്ട് നുള്ളിപ്പാടിയില്‍ നിന്നാണ് ആയിരങ്ങള്‍ അണിനിരന്ന പ്രകടനം ആരംഭിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ് വഴി ഹെഡ്പോസ്റ്റ് ഓഫീസില്‍ നിന്നും കെ പി ആര്‍ റാവു റോഡ്, താലൂക്ക് ഓഫീസ് വഴി എം ജി റോഡില്‍ പ്രവേശിച്ച് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് പ്രകടനം സമാപിച്ചത്.

സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജനറല്‍ സെക്രട്ടറി ടി ഇ അബ്ദുല്ല, ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ റാലി ഉദ്ഘാടനം ചെയ്തു.


SHARE THIS

Author:

0 التعليقات: