Friday, 27 December 2019

പൗരത്വ നിയമ ഭേദഗതി : കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രതിഷേധ റാലിയും സംഗമവും ഇന്ന്

കാസര്‍കോട്: പൗരത്വ നിയമഭേദഗതിക്കെതിരെ കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ റാലിയും സംഗമവും ഇന്ന് നടക്കും.സംയുകത ജമാഅത്തിന്റെ കീഴിലുള്ള നൂറോളം ജമാഅത്തുകളില്‍ നിന്ന് പരമാവധി ആളുകള്‍ റാലിയിലും സംഗമത്തിലും പങ്കെടുക്കും.

മതന്യൂനപക്ഷങ്ങളുടെ സങ്കടവും ആശങ്കയും കണക്കിലെടുത്ത് രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭത്തോടൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷ സമുദായത്തിലെ പ്രമുഖരും സാധാരണക്കാരും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രതിഷേധറാലി നഗരം ചുറ്റി പുലിക്കുന്ന് മുനിസിപ്പല്‍ സന്ധ്യാ രാഗം ഒഡിറ്റോറിയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന സംഗമം സംയുക്ത ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ടി.ഇ. അബ്ദുല്ല സ്വാഗതം പറയും.

ത്വാഖ അഹമ്മദ് മൗലവി ,  ബി.എസ്. അബുല്ല കുഞ്ഞി ഫൈസി, യു.എം. അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാര്‍, അഡ്വ പി.വി. സൈനുദ്ദീന്‍, കെ.എം. അബ്ദുല്‍മജീദ് ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അതീഖ് റഹ്മാന്‍ ഫൈസി, അബ്ദുല്‍ റസാഖ് അബ്‌റാര്‍, മിസാജ് സുല്ലമി വാരം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ധീന്‍ എം.എല്‍.എ, എ. അബ്ദുല്‍ റഹ്മാന്‍, കെ.പി. സതീഷ് ചന്ദ്രന്‍ , ഹക്കിം കുന്നില്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ. ഗോവിന്ദന്‍നായര്‍ , സി.എച്ച്. കുഞ്ഞമ്പു, കെ.പി. കുഞ്ഞിക്കണ്ണന്‍, മുഹമ്മദ് വടക്കെകര ,അസീസ് കടപ്പുറം, എന്‍.യു. അബ്ദുല്‍ സലാം, എ.അബ്ദുല്‍ ഖാദര്‍ പ്രസംഗിക്കും.


SHARE THIS

Author:

0 التعليقات: