Monday, 30 December 2019

ഉളിയത്തടുക്കയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; മരണപ്പെട്ടത് കര്‍ണാടക സ്വദേശി

ബോവിക്കാനം: ഉളിയത്തടുക്കയില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. മുളിയാര്‍ അമ്മങ്കോട് ഇസ്സത്ത് നഗറിലെ വാടക വീട്ടില്‍ താമസിക്കുന്ന സെയ്ദ് അഫ്സാ(43)റാണ് മരണപ്പെട്ടത്. കര്‍ണാടക ഷിമോഗ സെയ്ദ് ബഷ -മൈമുന്നിസ ദമ്പതികളുടെ മകനാണ്. 

മാനസികാസ്വസ്ഥതയെ തുടര്‍ന്ന് ഇടയ്ക്കിടെ വീട് വിട്ട് പോകാറുണ്ടെന്നും അഞ്ചു ദിവസം മുന്പാണ് ഒടുവില്‍ കാണാതായതെന്നും പറയുന്നു. ഞാറാഴ്ച ഉച്ചയ്ക്ക് 2മണിയോടെ ഉളിയത്തടുക്കയിലെ സ്‌കൂളിന് സമീപം മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി


SHARE THIS

Author:

0 التعليقات: