Thursday, 26 December 2019

ഇന്ത്യയില്‍ നിന്ന് ഒരാളെയും പുറത്താക്കാന്‍ ഒരാള്‍ക്കും അധികാരമില്ല: ഖലീല്‍ തങ്ങള്‍

മലപ്പുറം: ഇന്ത്യയില്‍ നിന്ന് ഒരാളെയും പുറത്താക്കാന്‍ ഒരാള്‍ക്കും അധികാരമില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി.

 ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മുസ് ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും തങ്ങള്‍ വ്യക്തമാക്കി. മഅദിന്‍ അക്കാഡമിയില്‍ സംഘടിപ്പിച്ച  മുല്‍ത്തഖല്‍ അഷ്‌റാഫ് സാദാത്ത് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ ബന്ധം പുലര്‍ത്തിയവരാണ് അറബികള്‍. പില്‍ക്കാലത്ത് വന്ന ഡച്ചുകാരും പോര്‍ച്ചുഗീസുകാരും ഇന്ത്യയെ കൊള്ളയടിച്ചപ്പോള്‍ അറബികളുടെ സാന്നിധ്യം ഈ രാജ്യത്തിന്റെ പുരോഗതിക്കാണ് കാരണമായത്. ഇന്ത്യയുടെ ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയതില്‍ മുസ്ലിം ചരിത്രകാരന്മാര്‍ വഹിച്ച പങ്ക് വലുതാണെന്നും ബുഖാരി തങ്ങള്‍ വ്യക്തമാക്കി.


SHARE THIS

Author:

0 التعليقات: