Saturday, 28 December 2019

പൗരത്വ നിയമം,ആര്‍ട്ടിക്കിള്‍ 370; ഇന്റര്‍നെറ്റ് വിച്ഛേദിക്കല്‍, ടെലികോം കമ്പനികള്‍ക്ക് മണിക്കൂറില്‍ നഷ്ടം 24.5 ദശലക്ഷം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍കാലിക വിഛേദിച്ചതോടെ ടെലികോം കമ്പനികള്‍ക്ക് വന്‍ നഷ്ടമെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 24.5 ദശലക്ഷം രൂപയുടെ നഷ്ടമാണ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് ഇതു കാരണം ഉണ്ടായതെന്ന്ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. 

പൗരത്വ ഭേദഗതി നിയമവും ദേശിയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ 18 ഓളം ജില്ലകളിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയതു. അഹീ െഞലമറ  പ്രതികാര നടപടിയുമായി യോഗി സര്‍ക്കാര്‍; പ്രതിഷേധക്കാരില്‍ നിന്നും വന്‍ തുക ഈടാക്കിത്തുടങ്ങി ഇന്ത്യക്കാര്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രതിമാസം ശരാശരി 9.8 ജിഗാബൈറ്റ് ഡാറ്റ ഉപയോഗിക്കുന്നതായും ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ്‍ അഭിപ്രായപ്പെട്ടു. 

സോഷ്യല്‍ മീഡിയ കമ്പനിയായ ഫേസ്ബുക്ക്, മെസഞ്ചര്‍ വാട്ട്‌സ്ആപ്പ് എന്നിവയുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ടെലികോം മേഖലയുടെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം നിയന്ത്രണങ്ങള്‍. കണക്കു പ്രകാരം രാജ്യത്ത് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. 

ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കുന്നതോടെ മണിക്കൂറില്‍ 24.5ദശലക്ഷം രൂപയുടെ അടുത്താണ് കമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടമെന്ന് വിലയിരുത്തുന്നതായി സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ.റിലയന്‍സ് ഇന്റ്സ്ട്രീസ് ജിയോ ഇന്‍ഫോ എന്നി കമ്പനികള്‍ അടങ്ങുന്നതാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മിരില്‍ ഇതുവരെ ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും പുനസ്ഥാപിച്ചിട്ടില്ല. നിയന്ത്രണം മാസങ്ങളായി തുടരുമ്പോള്‍ വന്‍ നഷ്ടമാണ് കമ്പനികള്‍ നേരിടുന്നതെന്നാണ് പുറത്തുവരുന്ന വിവരം.


SHARE THIS

Author:

0 التعليقات: