Sunday, 29 December 2019

നൂറുല്‍ ഉലമ സ്മാരക അവാര്‍ഡ് പി.കെ ഉസ്താദിനും ആദം സഖാഫിക്കും കാന്തപുരം ഉസ്താദ് സമ്മാനിക്കും

സഅദാബാദ് (കാസര്‍കോട് ): അഖിലേന്ത്യ സുന്നി  വിദ്യാഭ്യാസ ബോര്‍ഡ്  പ്രസിഡന്റും   സമസ്ത  കേരള ജംഇയ്യത്തുല്‍  ഉലമ അധ്യക്ഷനും, കാസര്‍കോട് ദേളി  ജാമിഅ സഅദിയ്യ അറബിയ്യ   ശില്‍പിയുമായിരുന്ന മര്‍ഹൂം നൂറുല്‍  ഉലമ  എം.എ  അബ്ദുല്‍ ഖാദിര്‍  മുസ്ലിയാരുടെ സ്മരണക്കായി  മാലിക്ദീനാര്‍ കള്‍ച്ചറല്‍  ഫോറം(ജി.സി.സി രാഷ്ട്രങ്ങളിലെ പ്രവാസികളുടെ  കൂട്ടായ്മ)  നല്‍കുന്ന കാസര്‍കോട് ജില്ലാ   മാതൃകാ മദ്രസ്സാധ്യാപക അവാര്‍ഡ് തൃക്കരിപ്പൂര്‍ പി .കെ അബ്ദുല്ല മുസ്ലിയാര്‍ക്കും ആദം സഖാഫി പള്ളപ്പാടിക്കും സഅദിയ്യ  ഗോള്‍ഡന്‍  ജൂബിലി  മഹാ സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മാനിക്കും. അവാര്‍ഡിനര്‍ഹരായ രണ്ട് പേരും ജില്ലയിലെ സുന്നി നവ ജാഗരണത്തിന് ശക്തി  പകര്‍ന്നവരാണ് 

പി കെ അബ്ദുല്ല മുസ്ലിയാര്‍

എളിമയുടെയും താഴ്മയുടെയും പര്യായമായ പി.കെ എന്ന അബ്ദുല്ല ഉസ്താദ് ഒരു പുരുഷായുസ്സ് മുഴുവനും അധ്യാപനത്തിനും, ദീനി ദഅവത്തിനും നീക്കിവെച്ച കര്‍മ്മയോഗിയാണ്. സുന്നീ സംഘ ശക്തിക്ക് തൃക്കരിപ്പൂര്‍ മേഖലയില്‍ കരുത്തേകിയും ,എതിര്‍പ്പുകളെ പ്രവര്‍ത്തനം കൊണ്ട് നേരിട്ട വ്യക്തിത്വവുമാണ്. പ്രായത്തിന്റെ പ്രസരിപ്പിലും ഒരു യുവ പ്രവര്‍ത്തകന്റെ കരുത്തോടെ സുന്നീ സംഘ കുടുംബത്തിനും മദ്‌റസ പ്രസ്ഥാനത്തിനും  വേണ്ടി ഓടി  നടക്കുന്ന അപൂര്‍വം പേരില്‍  ഒരാളാണ്.
1948 കാഞ്ഞങ്ങാട് പുഞ്ചാവിയിലാണ് ജനനം.
സ്വദേശമായ മാവിലാകടപ്പുറത്താണ് മദ്‌റസ, ദര്‍സ് പഠനം നടത്തിയത്. രണ്ട് വര്‍ഷം മാവിലാക്കടപ്പുറം മഹ്മൂദിയ്യയിലും, നീണ്ട മുപ്പത് വര്‍ഷം പടന്ന പന്ത്രണ്ട് ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസയിലും അദ്യാപനം നടത്തി. 1990 മുതല്‍ വെളുത്ത പൊയ്യ നൂറുല്‍ ഇസ് ലാം മദ്രസയിലും അദ്യാപനം നടത്തി വരുന്നു. റൈഞ്ച് ജംഈയ്യത്തുല്‍ മുഅല്ലിമീന്‍  രൂപീകരണത്തിലും റൈഞ്ച് ശാക്തീകരണത്തിലും മുഖ്യപങ്ക് വഹിച്ചു. കണ്ണൂര്‍ ജില്ലാ വിഭചനത്തിനു ശേഷം ജില്ലാ എസ് വൈ എസ്സിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്ത പി കെ, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത്, ഇംഈയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ മേഖല സോണ്‍ റൈഞ്ച് തലങ്ങളില്‍ പ്രധാന ഭാരവാഹിത്വം വഹിച്ചു. തൃക്കരിപ്പൂര്‍ മുജമ്മഉല്‍ ഇസ്ലാം, പടന്ന റഹ്മാനിയ്യ ബോര്‍ഡിംഗ്  മദ്‌റസ കമ്മറ്റിയിലും അംഗമായി പ്രവര്‍ത്തിച്ചു. നൂറുല്‍ ഉലമ എംഎ ഉസ്താദുമായി അടുത്ത ബന്ധം പുലര്‍ത്തിയ പികെ യുടെ പ്രധാന ഉസ്താദുമാര്‍ സയ്യിദ് രാമന്തളി മുത്തുക്കോയ തങ്ങളും, സയ്യിദ് യു കെ ആറ്റക്കോയ തങ്ങളുമാണ്. എല്‍ കെ അഹമ്മദാണ് പിതാവ്. മാതാവ് :ഹലീമ. അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ മജീദ്,
നഫീസത്ത് ഖൈറുന്നിസ ( പരേത ) എന്നിവര്‍ മക്കളാണ്. 

ആദം സഖാഫി പള്ളപ്പാടി

പള്ളപ്പാടി മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്ന പ്രഗത്ഭ സൂഫി  വര്യന്‍ മമ്മുഞ്ഞി മുസ്ലിയാരുടെ മകനായി 1968ല്‍  ജനനം. പടിക്കല്‍ അബ്ദുല്‍  റഹ്മാന്‍ ബാഖവിയുടടെയും ബദിയടുക്ക അബ്ബാസ് ഉസ്താദിന്റെയും ശിക്ഷണത്തില്‍  പഠനം പൂര്‍ത്തിയാക്കിയ ആദം സഖാഫി 1985 ല്‍  സഖാഫി ബിരുദം കരസ്ഥമാക്കി കര്‍മ്മ ഗോദയില്‍ സജീവമായി. യുണിറ്റ് എസ്.എസ് .എഫ്  സെക്രട്ടറിയായി  സംഘടനാ രംഗത്ത് പ്രവത്തനം തുടങ്ങിയ ആദം സഖാഫി പഞ്ചായത് മേഖല തലങ്ങളില്‍ ഭാരവാഹിത്വം വഹിച്ചു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സുള്ള്യ റൈഞ്ച് പ്രസിഡന്റായി തുടക്കം കുറിച്ച ആദം സഖാഫി റൈഞ്ച് കമ്മിറ്റികള്‍ക്ക് സിസ്റ്റമാറ്റിക്കായ ഒരു പാട് പദ്ധതിക്ക് അദ്ദേഹം  നേതൃത്വം നല്‍കി. സാങ്കേതിക വിദ്ധ്യ  അത്ര വ്യാപിച്ചിട്ടില്ലാത്ത കാലത്ത്  പോലും അത്തരം  രംഗങ്ങളില്‍  തന്റെ  കഴിവ്  തെളിയിക്കുകയും  മദ്‌റസ പ്രസ്ഥാനത്തിന്റെ  വളര്‍ച്ചക്ക് ഉപയോഗിക്കുകയും ചെയ്തു. മഞ്ചേശ്വരം, കുമ്പള  ഭാഗങ്ങളില്‍ സുന്നി  വിദ്യാഭ്യാസ  ബോര്‍ഡിന്റ  മദ് റസകള്‍  കെട്ടിപിടിക്കാന്‍ മുന്‍ നിരയില്‍  പ്രവൃത്തിച്ച ആദം സഖാഫി കുമ്പള റൈഞ്ച് പ്രസിഡന്റായും ,കാസര്‍കോട് ജില്ലാ സെക്രട്ടറിയായും  സേവനം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരം താലൂക് ജംഇയ്യത്തുല്‍ ഉലമ  മുശാവറ മെമ്പറും പുത്തിഗെ മുഹിമ്മാത്ത് മെമ്പറുമാണ്. കുമ്പോല്‍ പാപം കോയ നഗര്‍ ,കുമ്പോല്‍  വലിയ ജുമാ മസ്ജിദ്, കിന്യ എന്നിവടങ്ങളില്‍ പ്രധാന അധ്യാപകനായി സേവനം  അനുഷ്ടിച്ച  അദ്ദേഹം 1998 മുതല്‍ പുത്തിഗെ മുഹിമ്മാത്തുദ്ദീന്‍ സെക്കണ്ടറി മദ്‌റസയുടെ സദര്‍ മുഅല്ലിമായി സേവനം ചെയ്ത്  വരുന്നു.


SHARE THIS

Author:

0 التعليقات: