Monday, 2 December 2019

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. ബുര്‍ക്ക, കൃപാണ്‍, കര ഉള്‍പ്പടെയുള്ളവയുടെ വിലക്കാണ് നീക്കിയത്. 
മേയ് 3- 2020 മുതല്‍ക്കുള്ള നീറ്റ് പരീക്ഷകള്‍ക്കാണ് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയത്. ഇവ ധരിച്ചെത്തുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പ് അധികൃതരെ വിവരം അറിയിക്കണമെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. പരീക്ഷാ ഹാളില്‍ ശിരോവസ്ത്രം ധരിക്കുന്നതിന് കഴിഞ്ഞ വര്‍ഷം വിലക്കുണ്ടായിരുന്നു. 

ഇതിനെതിരെ വലിയ പ്രതഷേധം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2020ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയിരിക്കുന്നത്. അതേസമയം മേയ് 3ന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. നാലുമണി മുതല്‍ക്കാണ് ntaneet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്ററേഷന്‍ ആരംഭിക്കുക. ഡിസംബര്‍ 31ആണ് അവസാന തിയതി. നിലവില്‍ ലഭിക്കുന്ന വിവരപ്രകാരം മാര്‍ച്ച് 27ന് അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.


SHARE THIS

Author:

0 التعليقات: