Monday, 2 December 2019

മൂന്ന് ഇനങ്ങളിലും തിളങ്ങി മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍


പുത്തിഗെ: അറുപതാം സംസ്ഥാന കലോത്സവത്തിന് തിരശീല വീഴുമ്പോള്‍ കാസറഗോടിന്റെ വടക്കെ അറ്റത്തുള്ള മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌ക്കൂളിന് വിജയതിളക്കം. 

ജില്ലയെ പ്രതിനീധികരിച്ച് മൂന്നിനങ്ങളില്‍ മത്സരിച്ച് ഇവിടെത്തെ വിദ്യാര്‍ത്ഥികള്‍ മൂന്നിലും തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപാട്ടിലെ കഴിഞ്ഞ വര്‍ഷത്തെ വിജയി ഷമ്മാസ് എസ്.കെ ഈ വര്‍ഷവും 'എ' ഗ്രേഡോടെ സ്ഥാനം നിലനിര്‍ത്തിയപ്പേള്‍ ഹൈസ്‌ക്കൂള്‍ വിഭാഗം കന്നട പ്രസംഗത്തില്‍ പത്താംതരം വിദ്യാര്‍ത്ഥി ഷാഹുല്‍ ഹമിദ് 'എ' ഗ്രേഡും ഹിന്ദി കവിത രചന മത്സരത്തില്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് മുഹസിന 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.
വിജയികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും സ്റ്റാഫ് അംഗങ്ങളും അഭിനന്ദിച്ചു. 


SHARE THIS

Author:

0 التعليقات: