Wednesday, 4 December 2019

വീട്ടമ്മയുടെ കൊലപാതകം : ഭര്‍ത്താവ് റിമാന്റില്‍


പെരിയ : ഇരിയ കാഞ്ഞിരടുക്കത്ത് വീട്ടമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ഗോപാലകൃഷ്ണനെ(69) ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണു വീട്ടില്‍വച്ചുണ്ടായ വഴക്കിനിടെ കാഞ്ഞിരടുക്കം മേലത്ത് വീട്ടില്‍ കല്യാണി(48)ഗോപാലകൃഷ്ണന്റെ അടിയേറ്റ് മരിച്ചത്.

തടയാന്‍ ചെന്ന ഇവരുടെ മകള്‍ ശരണ്യ ഗുരുതര പരുക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.. കൃത്യം നടത്തിയ ശേഷം അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഗോപാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച കാഞ്ഞിരടുക്കത്തെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു.

കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ.സുധാകരന്‍, രാജപുരം സിഐ ബാബു പെരിങ്ങേത്ത്, അമ്പലത്തറ എസ്ഐ കെ.പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ജനരോഷം ഭയന്ന് ഗോപാലകൃഷ്ണനെ പൊലീസ് വാഹനത്തില്‍ നിന്നു പുറത്തിറക്കിയില്ല.രാവിലെ ജില്ലാ പൊലീസ് ചീഫ് ജെയിംസ് ജോസഫ് സംഭവസ്ഥലം സന്ദര്‍ശിച്ചു. കാസര്‍കോട്ടു നിന്നു ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.


SHARE THIS

Author:

0 التعليقات: