Monday, 30 December 2019

മുത്തലിബ് വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി

കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ പൂര്‍ത്തിയായി. 

ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ സിബി തോമസിനെ വിസ്തരിച്ചതോടെയാണ് വിചാരണ പൂര്‍ത്തിയായത്. വിധി പ്രഖ്യാപനത്തിന് മുന്നോടിയായി കേസിലെ പ്രതികളെ കോടതി മുറിയില്‍ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ഡിസംബര്‍ 31നു ആരംഭിക്കും.

2013 ഒക്ടോബര്‍ 24നു രാത്രി 11.45 ഓടെയാണ് മുത്തലിബ് കൊല ചെയ്യപ്പെട്ടത്. താമസിക്കുന്ന ഫ് ളാറ്റില്‍ നിന്നും കാറില്‍ പോകുമ്പോള്‍ മുത്തലിബിനെ ഫ് ളാറ്റിനു മുന്നില്‍ ബൈക്കിലെത്തിയ സംഘം വെടിവെച്ചും വടിവാള#് കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് ഉപ്പളയിലെ മുഹമ്മദ് റഫീഖ് എന്ന കാലിയ റഫീഖ് (40), ഉപ്പള ഹിദായത്ത് നഗറിലെ ഷംസുദ്ദിന്‍, മുളിഞ്ച സ്‌കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് റഫീഖ്, കൊടിബയലിലെ മന്‍സൂര്‍ അഹമ്മദ്, കര്‍ണ്ണാടക ഷിമോഗയിലെ സയ്യിദ് ആസിഫ്, പൈവളിഗെയിലെ മുഹമ്മദ് അന്‍സാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. 

മുത്തലിബ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതിയായ കാലിയ റഫീഖ് പിന്നീട് കൊല്ലപ്പെട്ടതോടെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മറ്റു പ്രതികളെയാണ് വിചാരണയ്ക്ക് വിധേയരാക്കിയത്. കാലിയ റഫീഖും മുത്തലിബും തമ്മിലുണ്ടായിരുന്ന ശത്രുതയാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുത്തലിബിനെ വെട്ടിയ സംഘത്തെ ഭാര്യ നേരില്‍ കണ്ടിരുന്നു. മുത്തലിബിന്റെ നിലവിളി കേട്ട് താമസ സ്ഥലത്തു നിന്നും ഓടിയെത്തിയതായിരുന്ന ഭാര്യ. കേസിലെ പ്രധാന സാക്ഷിയും മുത്തലിബിന്റെ ഭാര്യയുമാണ്.


SHARE THIS

Author:

0 التعليقات: