Monday, 30 December 2019

സമസ്ത കേരള സുന്നി യുവജന സംഘം ഖത്തര്‍ - കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ദോഹ :  സമസ്ത  കേരള സുന്നി യുവജന സംഘം ഖത്തര്‍ - കാസറഗോഡ് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


ദോഹയില്‍ ചേര്‍ന്ന കാസറഗോഡ് ജില്ലാ ജനറല്‍  ബോഡി  സയ്യിദ് സിദ്ദിഖ് സഖാഫി അല്‍ ഹാദിയുടെ അധ്യക്ഷതയില്‍ അഹ്മദ് സഖാഫി ഉദ്ഘടനം  ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ട് അബ്ദുല്ല ദേളിയും  വരവ്  ചിലവ് കണക്ക് അബ്ദുല്‍ റസാഖ്  മുട്ടവും അവതരിപ്പിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ഉമ്മര്‍ കുണ്ടുതോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ വി  മുഹമ്മദ് മുസ്ലിയാര്‍ പുതിയ ഭാരവാഹികളെ  പ്രഖ്യാപിച്ചു.  കെ ബി  അബ്ദുല്ല ഹാജി, പാടി  അബ്ദുല്ല ഹാജി, ഹാജി നൂര്‍ മുഹമ്മദ് ഉദുമ ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ റസാഖ് മുട്ടം സ്വാഗതവും അബ്ദുന്നാസിര്‍ മിസ്ബാഹി ആദൂര്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി:  പ്രസിഡന്റ്:  സയ്യിദ്  സിദ്ദിഖ് സഖാഫി അല്‍ ഹാദി മാണിമൂല, ജനറല്‍ സെക്രട്ടറി: അബ്ദുന്നാസിര്‍ മിസ്ബാഹി ആദൂര്‍, ഫിനാന്‍സ് സെക്രട്ടറി  ഡി എം  മുഹമ്മദ്, സംഘടനാ കാര്യാ പ്രസിഡന്റ്: അബ്ദുല്ല  ദേളി, വെല്‍ഫേര്‍ പ്രസിഡന്റ്: അബ്ദുല്‍ റസാഖ്  മുട്ടം, സംഘടനാ കാര്യാ സെക്രട്ടറി: അബ്ദുല്‍ സത്താര്‍ ഹാജി ചെമ്പിരിക്ക, വെല്‍ഫേര്‍ സെക്രട്ടറി  സാലിം നാലപ്പാട് എന്നിവരെയും ഇരുപത്തിമൂന്ന്  പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: