ന്യൂനപക്ഷ കമ്മീഷന് സെമിനാര്‍ ഡിസംമ്പര്‍ ഏഴിന്: വിപുല ഒരുക്കം
കണ്ണൂര്‍: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഡിസംമ്പര്‍ ഏഴിന് കണ്ണൂരില്‍ ഇതാദ്യമായി ഏകദിന ബോധവല്കരണ സെമിനാര്‍ നടത്തുന്നു. മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി സൗരാഷ്ട്ര എന്നീ വിഭാഗങ്ങള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങളിലും മറ്റുമുള്ള അവകാശങ്ങളുടെയും നിയമപരിരക്ഷയുടെ വിവിധ വശങ്ങളെക്കുറിച്ച് ബോധവല്കരിക്കുന്നതിനാണ് സെമിനാര്‍ നടത്തുന്നത്.
കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപമുള്ള കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ സെമിനാര്‍ തുടങ്ങും. ഏകദിന സെമിനാറില്‍ ഡിസമ്പര്‍ അഞ്ചിന് മുമ്പ് മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമ്മീഷന് കൈപ്പുസ്തകവും മറ്റ് ആനുകൂല്യ ബ്രോഷറുകളും ലഭിക്കും. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും. സെമിനാര്‍ വിജയിപ്പിക്കുന്നതിന് വിവിധ ന്യൂനപക്ഷ പിന്നാക്ക സംഘടനാ സാരഥികള്‍ നേതൃത്വം നല്കുന്ന വിപുലമായ സ്വാഗതസംഘമാണ് രംഗത്തുള്ളത്.
സ്വാഗതസംഘം ഭാരവാഹികള്‍: ഫാദര്‍ ജോസഫ് കാവനാട്ടില്‍ (ചെയര്മാന്) പി.ടി.മുഹമ്മദ് മാസ്റ്റര്‍ (വൈസ് ചെയര്‍) അഡ്വ.മുബഷിറലി (കണ്) പാസ്റ്റര്‍ ഡെന്നീസ് സ്പടികം, പി.സി. ജാസ്മിന് (ജോ.കണ്) പബ്ലിസിറ്റി കമ്മിറ്റി: അബ്ദുല്‍ബാഖി (കണ്) കെ.കെ.ഫിറോസ്, പി.ഡി.ജോണ്സണ്, അഫ്സല് മഠത്തില്‍, ജേക്കബ് വെണ്ണായപള്ളില് (ജോ.കണ്) മീഡിയ: സി.കെ.എ.ജബ്ബാര്‍ (കണ്) ആന്റണി നൊറോറ, ഫാദര്‍ ജോയ് ജെ.ഡേവിഡ്, എ.പി. താജുദ്ദീന് (ജോ.കണ്). ഭക്ഷണവകുപ്പ്: ഫ്രാന്‍സിസ് മുളന്താനം (കണ്)അബ്ദുല്‍ഖാദര്‍, വര്‍ഗീസ് (ജോ.കണ്) വളണ്ടിയര്‍ വകുപ്പ്: ഷേര്‍ളി (കണ്) അഡ്വ. ആദില്‍ മുസ്തഫ,ഫാദര്‍ മാത്യൂ ശാസ്താംപടവില്‍, അഫ്സല് കയ്യങ്കോട്, സിസ്റ്റര്‍ ജിബി ഗോണ്‍സാല്‍വേസ് (ജോ.കണ്).
0 التعليقات: