Monday, 30 December 2019

ബിപിന്‍ റാവത്ത് ഇനി ഇന്ത്യയുടെ സംയുക്ത സേനാ മേധാവി

ബിപിന്‍ റാവത്ത് ഇനി ഇന്ത്യയുടെ സംയുക്ത സേനാ മേധാവി


നിലവിലെ കരസേനാ മേധാവിയായ ബിപിന്‍ റാവത്തിനെ സംയുക്ത സേനാ മേധാവി ആയി നിയമിച്ചു കൊണ്ട് ഉത്തരവ്. നിലവിലെ കരസേനാ മേധാവിയായ ബിപിന്‍ റാവത്ത് നാളെ വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ സംയുക്ത സേനാ മേധാവിയായി നിയമിക്കുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി പദവിയിലേറുന്ന ആദ്യ ഓഫീസറാണ് ബിപിന്‍ റാവത്.

കഴിഞ്ഞ സ്വാതന്ത്യ ദിന പ്രസംഗത്തിലാണ് സംയുക്ത സേനാ മേധാവി എന്ന പദവി പ്രധാന മന്ത്രി പ്രഖ്യാപിച്ചത്. കര, വ്യോമ, നാവിക സേനകള്‍ക്ക് സംയുക്തമായി ഒരു മേധാവി എന്ന നിലയിലാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിപിന്‍ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിക്കാന്‍ തീരുമാനമെടുത്തത്. ജനുവരി ഒന്നിന് റാവത് ചുമതലയേല്‍ക്കും.

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങളെ വിമര്‍ശിച്ച് ബിപിന്‍ റാവത് നേരത്തെ രംഗത്തെത്തിയിരുന്നു. റാവതിന്റെ നിലപാടിനെതിരെ പ്രതിപക്ഷ കക്ഷികളും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം രാഷ്ട്രീയം പറഞ്ഞതല്ല സേനയുടെ നിലപാടാണ് പറഞ്ഞതെന്നായിരുന്നു സേനയുടെ വിശദീകരണം.


SHARE THIS

Author:

0 التعليقات: