Monday, 30 December 2019

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം തീപ്പിടുത്തം




ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ വസതിക്ക് സമീപം തീപ്പിടുത്തം. തിങ്കളാഴ്ച വൈകിട്ട് 7.25നാണ് ലോക് കല്യാണ്‍ മാര്‍ഗിലെ വീട്ടില്‍ തീപിടിത്തമുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തീ പൂര്‍ണമായും അണച്ചു.


9 അഗ്നിശമന യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. ചെറിയ തീപ്പിടുത്തം മാത്രമാണ് ഉണ്ടായതെന്നാണു അറിയുന്നത്. ലോക് കല്യാണ്‍ മാര്‍ഗിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വിറ്ററില്‍ അറിയിച്ചു. എല്‍കെഎം കോംപ്ലക്സിലെ എസ് പിജി റിസപ്ഷന്‍ ഏരിയയിലാണു തീപിടിത്തം ഉണ്ടായതെന്നും ട്വിറ്ററില്‍ പറയുന്നു.a


SHARE THIS

Author:

0 التعليقات: