Tuesday, 3 December 2019

മൊഗ്രാല്‍ സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി


കുമ്പള :  മൊഗ്രാല്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഷാര്‍ജയില്‍ ഡ്രൈവറായി ജോലി ചെയ്ത വരികയായിരുന്ന കൊച്ചി മുഹമ്മദ് (52) ആണ്  മരണപ്പെട്ടത്. ചൊവ്വാഴ്ച  പുലര്‍ച്ചെയായിരുന്നു അന്ത്യം. 

കഴിഞ്ഞ 20 വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയായിരുന്നു. മൊഗ്രാല്‍ കോട്ട മസ്ജിദിനു സമീപമാണ്  താമസം. പരേതനായ കൊച്ചി സുലൈമാന്‍-ആയിഷ ദമ്പതികളുടെ മകനാണ്.

ഭാര്യ: അസ്മ. മകന്‍ സുലൈമാന്‍ മുബാരിസ്.
മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനാലാണ് ബന്ധുക്കളും സുഹൃത്തുക്കളും.


SHARE THIS

Author:

0 التعليقات: